HomeFilm Newsവിരുഷ്ക ദമ്പതികളുടെ അവധിക്കാല വസതിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ? വീടിൻ്റെ പ്രത്യേകതകൾ കണ്ട് കണ്ണ് തള്ളി...

വിരുഷ്ക ദമ്പതികളുടെ അവധിക്കാല വസതിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ? വീടിൻ്റെ പ്രത്യേകതകൾ കണ്ട് കണ്ണ് തള്ളി ആരാധകർ.

ഇന്ത്യയിൽ എമ്പാടും നിരവധി ആരാധകരുള്ള സൂപ്പർതാര ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഇപ്പോഴിതാ ദമ്പതികളുടെ മുംബൈയിലെ അലി ബാഗിൽ ഉള്ള വില്ലയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇവരുടെ അവധിക്കാല വസതിയാണ് ഈ ബംഗ്ലാവ്. ലോക്ക് ഡൗൺ കാലങ്ങളിൽ മാസങ്ങളോളം ഇരുവരും ചിലവഴിച്ചത് ഇവിടെയാണ്. പ്രശസ്ത ബോളിവുഡ് താരം ഋത്വിക് റോഷന്റെ മുൻ ഭാര്യ സൂസൻ ഖാൻ ആണ് ഈ വില്ലയുടെ ഇൻറീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏതാണ്ട് നാല് ബെഡ്റൂം ഉള്ള ഒരു ബംഗ്ലാവ് ആണ് ഇത്. ഏതാണ്ട് പത്തു കോടി മുതൽ 13 കോടിക്ക് ഇടയിൽ ആയിരിക്കും ഇതിൻറെ വില എന്നാണ് റിപ്പോർട്ടുകൾ. അലി ബാഗിൽ ഉള്ള ആവാസ് വില്ലേജിൽ ആണ് വില്ല സ്ഥിതി ചെയ്യുന്നത്. നാല് ബെഡ്റൂമുകൾക്ക് പുറമേ രണ്ട് കാർ ഗ്യാരേജുകൾ 4 ബാത്റൂം, ടെറസ്, ഔട്ട്ഡോർ, പ്രൈവറ്റ് പൂൾ, ഡൈനിങ്, ഓപ്പൺ സ്പേസ് തുടങ്ങിയ പ്രത്യേകതകൾ ഉള്ള വിലയാണ് ഇത്.

 

View this post on Instagram

 

A post shared by Avās Wellness (@avaswellness)


അതേസമയം ദമ്പതികൾ ഇരുവരും ചേർന്ന് ഏതാണ്ട് 20 കോടിക്ക് അടുത്ത് രൂപ വരുന്ന രണ്ടു വസ്തുക്കൾ അലിബാഗിൽ വാങ്ങിയതായി മാസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുംബൈയിലുള്ള ജുഹുവിൽ പ്രതിമാസം രണ്ടര ലക്ഷത്തിലധികം രൂപ വാടക വരുന്ന ഒരു ഫ്ലാറ്റ് ദമ്പതികൾ വാടകയ്ക്ക് എടുത്തു എന്നും മുൻപ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

എന്തായാലും ഇവരുടെയും പുതിയ വില്ലയുടെ പ്രത്യേകതകൾ കണ്ട് അമ്പരക്കുകയാണ് പ്രേക്ഷകർ. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഒരുപക്ഷേ ഏറ്റവും അധികം താരമൂല്യമുള്ള സൂപ്പർതാര ദമ്പതികൾ ആയിരിക്കും വിരാടും അനുഷ്കയും.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

RELATED ARTICLES

Most Popular

Recent Comments