“പ്രണവിന് തമിഴിൽ നിന്ന് അവസരം വന്നു, ചെയ്യില്ലെന്ന് പറഞ്ഞു” വിനീത് ശ്രീനിവാസൻ

0
338

പ്രണവ് മോഹൻലാലിന് തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം വന്നപ്പോൾ ചെയ്യുന്നില്ലെന്നു പറഞ്ഞുവെന്ന് വിനീത് ശ്രീനിവാസൻ. അവിടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ വേറെ രീതിയിലാണ് നമ്മളെ ആളുകൾ കാണുകയെന്നും അപ്പോൾ പഴയ സ്വാതന്ത്ര്യം പോകുമെന്നും പ്രണവും അത്തരം സ്വാതന്ത്ര്യം വേണമെന്നുള്ളയാളാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് നായകനായെത്തിയെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ പ്രൊമോഷൻ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങൾ പറയുന്നത്.

“ഞാൻ ചെന്നൈയിലാണു താമസമെങ്കിലും മാസത്തിൽ അഞ്ചാറുദിവസം കേരളത്തിലാണ്. പൂർണമായും നാട്ടിൽ നിന്നു മാറിനിൽക്കുന്നില്ല. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് നാടിനോടു വേറെ രീതിയിലുള്ള അടുപ്പമാണ്. ചെന്നൈയിൽ ജീവിക്കുമ്പോഴും എനിക്കു തലശ്ശേരി മിസ് ചെയ്യാറുണ്ട്. അതിൽ നിന്നാണ് ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയുണ്ടായത്.

Source- public domain

ചെന്നൈയിൽ ആരുമെന്നെ തിരിച്ചറിയാത്ത സ്ഥലത്താണു താമസം. അതുകൊണ്ട് സാധാരണ ജീവിതം എനിക്കു നഷ്ടമായിട്ടില്ല. തമിഴ് സിനിമകളിൽനിന്ന് അഭിനയിക്കാൻ വിളി വന്നതാണ്. അവിടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ വേറെ രീതിയിലാണ് നമ്മളെ ആളുകൾ കാണുക. അപ്പോൾ പഴയ സ്വാതന്ത്യ്രം പോകും.

പ്രണവിന് തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം വന്നപ്പോൾ ചെയ്യുന്നില്ലെന്നു പറഞ്ഞു. പ്രണവും അത്തരം സ്വാതന്ത്ര്യം വേണമെന്നുള്ളയാളാണ്” വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബറിൽ 11ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്. വിനീത് ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here