മലയാളികളുടെ പ്രിയ്യപ്പെട്ട നടിയാണ് ഉർവ്വശി.അഭിനയിച്ച സിനിമകളിൽ എല്ലാം താരം മികവ് തെളിയിച്ചിട്ടുണ്ട്.മിഥുനം, തലയണമന്ത്രം, സ്ഫടികം, പൊൻമുട്ടയിടുന്ന താറാവ്, യോദ്ധ, അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങി നിരവധി സിനിമകൾ ഇതിന് ഉദാഹരണമാണ്. തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉർവശിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ഡബ് ചെയ്തിട്ടുണ്ട്. പിന്നീട് ഉർവശി തന്നെ ഡബ് ചെയ്യാൻ തുടങ്ങി.ഇപ്പോൾ ഇഥാ അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി. ദ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ‘ആ സിനിമ ചെയ്യുമ്പോൾ അമ്മ വേഷം ചെയ്യാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. എന്റെ മകൾക്ക് രണ്ടര വയസേ ഉള്ളൂ സിനിമ ചെയ്യുമ്പോൾ. ഞാൻ ചെയ്തില്ലെങ്കിൽ ആ സ്ക്രിപ്റ്റ് മാറ്റി വെക്കാനേ പറ്റൂ എന്ന് പറഞ്ഞപ്പോൾ അതിൽ വിശ്വസിച്ചു’.
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയരക്ടറും. പക്ഷെ പിന്നെ ഞാൻ പ്രതീക്ഷിച്ചത് പോലെയായി. ഒരേ പോലുള്ള സിനിമകൾ വന്നു. അതിൽ നിന്ന് മമ്മി ആന്റ് മീയും സകുടുംബം ശ്യാമളയും ചൂസ് ചെയ്തു. ഡയരക്ടർമാരുടെ സ്റ്റുഡന്റായേ എനിക്ക് ഇന്നും അന്നും നിൽക്കാൻ പറ്റിയിട്ടുള്ളൂ. പിന്നെ സ്ക്രിപ്റ്റ് പൂർത്തിയാക്കാത്ത സിനിമയും ചെയ്യേണ്ടി വന്നു”അപ്പോഴേക്കും ഞാൻ സ്ഥലം വിട്ടു. പിന്നെ ബാക്കിയുള്ളതിലോട്ട് ശ്രദ്ധ കൊടുത്തു. വീണ്ടും അരവിന്ദന്റെ അതിഥികളിലൂടെ തിരിച്ചു വന്നു. അന്ന് എന്റെ മകൻ തീരെ കുഞ്ഞാണ്. എന്നെ സംബന്ധിച്ച് എനിക്ക് ഈ ഓഗസ്റ്റിൽ 9 വയസ് ആവുന്നേയുള്ളൂ. എന്റെ മോന് 9 വയസ്സല്ലേ.
അവൻ ജനിച്ചപ്പോൾ ഞാൻ വീണ്ടും ജനിച്ചില്ലേ,’ ഉർവശി തമാശയോടെ പറഞ്ഞു. 2005 ൽ പുറത്തിറങ്ങിയ സിനിമയാണ് അച്ചുവിന്റെ അമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി.അതെ സമയം മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും അന്ന് ഉർവശിക്ക് ഈ സിനിമയിലൂടെ ലഭിച്ചു. നായികയായ മീര ജാസ്മിന്റെ അമ്മ വേഷമാണ് നടി ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷം ഉർവശി മലയാള സിനിമയിലേക്ക് തിരിച്ച് വന്ന ചിത്രം കൂടിയാണ് അച്ചുവിന്റെ അമ്മ.
Recent Comments