ഇതാരാണെന്ന് ചോദിക്കേണ്ട ആവശ്യമുണ്ടോ? ചിത്രമേറ്റെടുത്ത് ആരാധകർ

0
450

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. 2002- ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദനിലൂടെയാണ് ചലച്ചിത്ര അഭിനയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. കടക്കുന്നത്. മമ്മൂട്ടി നായകനായ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടൻ അരങ്ങേറ്റം കുറിച്ചു.

തന്റെ കരിയറിന്റെ സുവർണ കാലഘട്ടത്തിൽ കൂടിയാണ് ഉണ്ണിയിപ്പോൾ കടന്നുപോകുന്നത്. കരിയറിലെ ആദ്യത്തെ നൂറുകോടി ചിത്രമായ മാളികപ്പുറം മലയാള സിനിമാ ആസ്വാദകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു പഴയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ‘എന്റെ പ്രിയപ്പെട്ട വ്യക്തിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു’, എന്നാണ് ഫോട്ടോയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം പ്രഖ്യാപനം മുതൽ മലയാള സിനിമാ ആസ്വാദകരും ഉണ്ണി മുകുന്ദൻ ആരാധകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സൂപ്പർ ഹീറോ കഥപറയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വൻ ആയാണ് എത്തുകയെന്നാണ് സൂചന.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവീണ് പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് . ജെയ്ക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രു സെൽവരാജ് ക്യാമറ കൈകാര്യം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here