കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻചാണ്ടി. ഇദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. നടി നവ്യാനായർ ആണ് ഇപ്പോൾ ഇദ്ദേഹത്തെ വിവാഹത്തിന് ക്ഷണിക്കാൻ പോയപ്പോൾ ഉള്ള അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത്.
“എൻറെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുവാൻ വേണ്ടി പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത് ആയിരുന്നു ഞാനും അച്ഛനും. ജനുവരി 21ന് എൻറെ കല്യാണമാണ്, സാർ വരണമെന്ന് ഞാൻ പറഞ്ഞു. ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസം ആണല്ലോ കുഞ്ഞൂഞ്ഞെ, അങ്ങനെയാണെങ്കിൽ പോകാൻ സാധിക്കില്ലല്ലോ – ഇതായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ പറഞ്ഞത്. എങ്കിലും സാരമില്ല അവിടെ എത്തിച്ചേരും എന്ന് അദ്ദേഹം എനിക്ക് വാപ്പു നൽകി. അത്രയും ലാളിത്യമുള്ള മനുഷ്യൻ ആയിരുന്നു അദ്ദേഹം” – നവ്യ നായർ പറയുന്നു.
“മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് വളരെ സ്നേഹത്തോടെ ആയിരുന്നു അദ്ദേഹം പെരുമാറിയത്. ആ ഹൃദയത്തെ ഞാൻ ഇന്നും ഓർമിക്കുകയാണ്. ജനങ്ങളോട് എന്നും ചേർന്ന് നിന്ന മുഖ്യമന്ത്രിക്ക് റസ്റ്റ് ഇൻ പീസ്” – നവ്യ നായർ കൂട്ടിച്ചേർക്കുന്നു.
അതേസമയം ഇദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി നിരവധി ആളുകൾ ആണ് ദർബാർ ഹാളിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. സെക്രട്ടറിയേറ്റ് കോമ്പൗണ്ടും കഴിഞ്ഞ് ജനസാഗരം ആണ് ഇപ്പോഴും നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ 4:25ന് ആയിരുന്നു ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ വച്ച് ഇദ്ദേഹത്തിൻറെ അന്ത്യം.