നിലവിൽ ഈ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. വിക്രം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ഇത്രയും വലിയ ഒരു മാർക്കറ്റ് സ്വന്തമാക്കിയത്. വിക്രം സിനിമയുടെ ക്ലൈമാക്സിൽ സൂര്യ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം സംവിധായകന്റെ രണ്ടാമത്തെ സിനിമയായിരുന്നു കൈതി. ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യയുടെ അനിയൻ കാർത്തി ആയിരുന്നു.
അതേസമയം വിജയി നായകനായി ഒരുങ്ങുന്ന ലിയോ ആണ് ലൊകേഷ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ഷൂട്ടിംഗ് വർക്കുകൾ എല്ലാം കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി സംവിധായകൻ ലോഗേഷ് അമേരിക്കയിലേക്ക് തിരിക്കാനിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇപ്പോൾ ഒരുപാട് നാളുകൾക്കു ശേഷം ലോഗേഷ് ഒരു പ്രൈവറ്റ് ഫംഗ്ഷൻ അറ്റൻഡ് ചെയ്തിരിക്കുകയാണ്. കോയമ്പത്തൂരിലെ ഒരു കോളേജിലാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. നിരവധി ചോദ്യങ്ങൾ ആയിരുന്നു അവിടുത്തെ വിദ്യാർത്ഥികൾ ഇദ്ദേഹത്തോട് ചോദിച്ചത്. വരാൻ പോകുന്ന പ്രോജക്ടുകളെ കുറിച്ച് ആയിരുന്നു ചോദ്യങ്ങളിൽ മിക്കതും.
ഒക്ടോബർ 19ആം തീയതിയാണ് ലിയോ സിനിമയുടെ റിലീസ്. അതുകഴിഞ്ഞ് താൻ മറ്റൊരു വലിയ ഭാഗമാകും എന്നാണ് ലോകേഷ് പറയുന്നത്. എന്നാൽ അത് ഏതായിരിക്കും സിനിമ എന്ന താരം പറഞ്ഞിട്ടില്ല എങ്കിലും രജനീകാന്ത് അഭിനയിക്കുന്ന ചിത്രം ആയിരിക്കും ഇത് എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിനു പുറമേ കൈതി എന്ന സിനിമയുടെ രണ്ടാം ഭാഗവും എന്തായാലും താൻ ചെയ്യും എന്നും ഇദ്ദേഹം ഉറപ്പു നൽകി. ഈ സിനിമയിൽ കാർത്തിയും സൂര്യയും ഒരുമിച്ച് വരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.