പ്രധാനമന്ത്രി യുഎഇയിൽ, ഗംഭീര സ്വീകരണം ഒരുക്കി ഷെയ്ക്ക് ഖാലിദ്, മോദിക്ക് വിരുന്നിന് നൽകിയ ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്ത്

0
419

ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോൾ യുഎഇയിൽ ആണ് ഉള്ളത്. ഇദ്ദേഹത്തിന് ഇവിടെ ഗംഭീര സ്വീകരണം ആണ് ഒരുക്കിയിരിക്കുന്നത്. ഷെയ്ക്ക് ഖാലിദ് ഇദ്ദേഹത്തെ നേരിട്ട് എത്തി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

വെജിറ്റേറിയൻ വിഭവങ്ങളാണ് വിരുന്നിൽ ഒരുക്കിയിരിക്കുന്നത്. ഈന്തപ്പഴം കൊണ്ടുള്ള സാലഡ്, ഗ്രിൽ ചെയ്ത പച്ചക്കറി വിഭവങ്ങൾ, മസാല സോസ്, കോളിഫ്ലവർ, ക്യാരറ്റ് തന്തൂരി, ഗോതമ്പ് വിഭവങ്ങൾ എന്നിവയായിരുന്നു ഇദ്ദേഹത്തിനുള്ള വിരുന്നിലൊരുക്കിയിരുന്നത്. ആയിരുന്നു പ്രധാനമന്ത്രിക്ക് വേണ്ടി യുഎഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സാഹിദ് അൽ നഹ്യാൻ വിരുന്ന് ഒരുക്കിയിരുന്നത്.

വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമാണ് വിരുന്നിൽ ഒരുക്കിയിരുന്നത്. പ്രത്യേക വിഭവങ്ങളിൽ ചിലത് മാത്രമാണ് മേൽപ്പറഞ്ഞത്. മോദിക്ക് വേണ്ടി പൂർണ്ണമായും വെജിറ്റേറിയൻ മെനു ആണ് ഒരുക്കിയിരുന്നത്. അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ ആയിരുന്നു വിരുന്ന് ഒരുക്കിയിരുന്നത്.

യുഎഇയിലെ തനത് പഴങ്ങളാണ് ഡെസേർട്ടുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. പാലും പാലുത്പന്നങ്ങളും മുട്ടയും ചേർന്നിട്ടില്ലാത്ത ശുദ്ധമായ സസ്യ എണ്ണയിലാണ് ഈ മെനു എല്ലാം തന്നെ തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം ഫ്രാൻസിലും മുടിക്ക് വേണ്ടി വെജിറ്റേറിയൻ വിഭവങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഫ്രാൻസ് സന്ദർശനത്തിനുശേഷം ആണ് രാവിലെ അബുദാബി അഭിമാനത്താവളത്തിൽ മോദി എത്തിയത്. കിരീടാവകാശി ഷെയ്ക്ക് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സാഹിദ് അൽ നഹ്യാൻ ആണ് വരവേൽപ്പിന് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here