ഡൽഹി പ്രളയ ഭീഷണിയിൽ, മുഗൾക്കാലത്ത് വെള്ളപ്പൊക്കത്തെ അകറ്റി നിർത്തുവാൻ അവർ ചെയ്ത തന്ത്രം ഇങ്ങനെ

0
392

ഡൽഹിയിൽ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണി ആണ് അവിടെയുള്ളവർ നേരിട്ട് കൊണ്ടിരിക്കുന്നത്. ഹരിയാനയിലെ ഹത്നികുണ്ഡ് ഡാമിൽ നിന്നും ഉള്ള നീരൊഴുക്കിനെ മാത്രം കുറ്റം പറയാൻ പറ്റില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നദീതീരങ്ങളിൽ നടക്കുന്ന കയ്യേറ്റങ്ങളും നദിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്നും നിരവധി നിർമ്മാണ പ്രവർത്തനങ്ങളും ചളി അടിഞ്ഞു കൂടുന്നതിനും വെള്ളപ്പൊക്കത്തിലും കാരണമായി എന്നാണ് വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഇതോടെ ജലനിരപ്പ് കൂടുകയായിരുന്നു. ഡാമിലെ വെള്ളം അതിതീവ്രമായി വർദ്ധിച്ചു. ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ അധികമായ ജലം താങ്ങി നിർത്തുവാൻ നദികളുടെ ഇരുകരകളിലും സ്വാഭാവികമായി നിലനിർത്തേണ്ട വെളിപ്രദേശങ്ങൾ ഉണ്ടായിരിക്കണം. ഇതെല്ലാം നികത്തിയാണ് ഇവിടെ കയ്യേറ്റങ്ങൾ നടക്കുകയും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തത്.

അതേസമയം പണ്ട് മുകളന്മാർ ഭരിക്കുന്ന സമയത്ത് പോലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കുവാൻ അവർ ചെയ്തത് എന്താണെന്ന് അറിയുമോ? നദികളുടെ ഇരുകരകളിലും വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി വെളിപ്രദേശങ്ങൾ സംരക്ഷിച്ചു പോരുകയായിരുന്നു. ബ്രിട്ടീഷുകാർ പിന്നീട് നഗരം ഓൾഡ് ഡൽഹിയിൽ നിന്നും ഇന്നത്തെ ന്യൂഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് യമുനാ നദിയുടെ നാശം തുടങ്ങിയത് എന്ന് വേണമെങ്കിൽ പറയാം.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് വെള്ളപ്പൊക്കം ഭീഷണി ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ വസീറാബാദ് മുതൽ ഓക്ല വരെയുള്ള 22 കിലോമീറ്റർ നദിക്ക് കുറുകെ 25 പാലങ്ങൾ ആണ് ഉള്ളത്. 800 മീറ്ററിൽ ഓരോ പാലങ്ങൾ വീതമാണ് ഇവിടെയുള്ളത്. ഇതിനുവേണ്ടി കിട്ടിയ തൂണുകളും നദിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടസ്സപ്പെടുത്തി. ഇതു കൂടാതെ ഡ്രെയിനേജ് ഒറ്റപ്പെട്ട പണി നടത്താതെ വലിയ രീതിയിൽ വെള്ളം നഗരത്തിൽ കയറുന്നതിനെ ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here