മലയാള സിനിമയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിനയൻ. ഇപ്പോഴത്തെ താരങ്ങൾ പലരും സിനിമ നിർമാതാക്കളോട് കാണിക്കുന്നത് പരിഹാസവും അപഹേളനവും ആണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതൊക്കെ കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പൊന്നാണ് എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയുടെ ഇലക്ഷൻ യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.
“പണ്ട് മമ്മൂട്ടിയും മോഹൻലാലും ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നു എങ്കിൽ, അവരൊക്കെ എത്ര പൊന്ന് ആയിരുന്നു എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ. ഇന്നത്തെ ചെറുപ്പക്കാർ നിർമ്മാതാക്കളോട് കാണിക്കുന്നത് പരിഹാസവും അവഹേളനവും ആണ്. ഒരു സാധാരണ പ്രൊഡ്യൂസർ ഫോൺ വിളിച്ചാൽ ഇവർ ഒന്നും എടുക്കില്ല. അല്ലെങ്കിൽ ഇവരെയൊക്കെ പരിഹസിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്” – വിനയൻ പറയുന്നു.
“അല്ലെങ്കിൽ ഇവരോടൊക്കെ ആരാ അമ്മാവാ എന്നൊക്കെയാണ് ചോദിക്കുന്നത്. ചെറുപ്പക്കാരായ എത്രയോ നിർമാതാക്കൾ പറയുന്നു അവർ വിളിച്ചാൽ താരങ്ങൾ ഫോൺ എടുക്കുന്നില്ല എന്ന്. ഇതൊക്കെ മാറണം. നിർമാതാക്കളെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിർമ്മാതാക്കൾ ഒന്നുമല്ല എന്ന തരത്തിൽ പെരുമാറുന്ന സിനിമ താരങ്ങളെ നിലയ്ക്കു നിർത്തുക തന്നെ വേണം. അതിന് ഈ അസോസിയേഷൻ കെൽപ്പ് ഉണ്ടാവണം എന്നാണ് എൻറെ അഭിപ്രായം. അത് നടപ്പിലാക്കുവാൻ തീർച്ചയായും ആൻ്റോ ജോസഫ് സാർ ഉപദേശിച്ചാൽ നടക്കും” – വിനയൻ കൂട്ടിച്ചേർക്കുന്നു.
സിജു വിൽസൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ആണ് വിനയൻ അവസാനമായി സംവിധാനം ചെയ്തത്. ഗോകുലം ഗോപാലൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു. മികച്ച റിപ്പോർട്ടുകൾ ചിത്രം സ്വന്തമാക്കുകയും ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ വിജയമായി മാറുകയും ചെയ്തു.