മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുളപ്പുള്ളി ലീല. ഇപ്പോൾ സ്ത്രീ സുരക്ഷയെ കുറിച്ച് ഇവർ പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ദേഹത്ത് ഒരുത്തൻ തുടങ്ങണമെങ്കിൽ നമുക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ ഉള്ളൂ എന്നും അതിൽ യാതൊരു സംശയവുമില്ല എന്നുമായിരുന്നു താരം പറഞ്ഞത്. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല എന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
“സ്ത്രീസുരക്ഷ വേണമെങ്കിൽ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം. അങ്ങനെ നടന്നാൽ എന്നും സ്ത്രീകൾക്ക് സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാൽ അത് ചിലപ്പോൾ ഉണ്ടായില്ലെന്നു വരും. എനിക്ക് പറയാനുള്ളൂ. ഞാൻ ഇത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല” – കുളപ്പുള്ളി ലീല പറയുന്നു.
“പറയാൻ പലരും പലതും പറയും. പക്ഷേ ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല. നമ്മുടെ ദേഹത്ത് ഒരുത്തൻ തുടങ്ങണമെങ്കിൽ നമുക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ ഉള്ളൂ. അതിൽ ഒരു സംശയവും ഇല്ല. അതിൽ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അംഗീകരിച്ചു നൽകുകയില്ല” – കുളപ്പുള്ളി ലീല കൂട്ടിച്ചേർക്കുന്നു.
“ഒക്കെ ചെറുപ്പം കഴിഞ്ഞ് തന്നെയാണ് ഇവിടം വരെ എത്തിയത്. നമ്മൾ ആണുങ്ങളോട് കൊഞ്ചി കുഴയാൻ പോകും, എന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം. ചില പെൺകുട്ടികൾ ഡ്രസ്സ് ഇപ്പൊ നടക്കുന്നത് ഒക്കെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ചിലർക്ക് നല്ല നിറം ഉണ്ടാകും, അവർ മുട്ടിന്റെ അത്ര വലുപ്പമുള്ള ഡ്രസ്സ് ഇട്ടു നടന്നാൽ ആരാണ് നോക്കാതിരിക്കുക? പിന്നെ ആൺപിള്ളേരെ പറഞ്ഞിട്ട് എന്താ കാര്യം? നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാവില്ല” – കുളപ്പുള്ളി ലീല പറയുന്നു.