സിനിമയോട് വിട പറയാൻ ദിവസങ്ങൾ മാത്രം ബാക്കി, അവസാനമായി റോഡ് ട്രിപ്പ് ആസ്വദിച്ചു സാമന്ത

0
495

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. കഴിഞ്ഞ കുറെ വർഷങ്ങളായി താരം തെന്നിന്ത്യൻ സിനിമ മേഖലയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ്. എന്നാൽ താരം ഇപ്പോൾ സിനിമയിൽ നിന്നും ഒരു വലിയ ബ്രേക്ക് എടുക്കാൻ പോവുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം അമേരിക്കയിലേക്ക് ട്രീറ്റ്മെൻറ് വേണ്ടി പോവുകയാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഇത്.

താരം പുതിയ സിനിമകൾ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല. നിലവിൽ ഏറ്റെടുത്ത സിനിമകൾ മാത്രമാണ് താരം ഇപ്പോൾ വിശദീകരിക്കുന്നത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികൾ കൂടി കഴിഞ്ഞാൽ താരം അമേരിക്കയിലേക്ക് പോകും എന്നാണ് അറിയാൻ സാധിക്കുന്നത്. പിന്നീട് ഒരു വർഷം താരം അവിടെ കഠിനമായ ട്രീറ്റ്മെന്റിൽ ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം താരത്തിന് കുറച്ചു നാളുകൾക്കു മുൻപ് മയോസിറ്റിക് കണ്ടീഷൻ വന്നിരുന്നു. ഇത് ഒരു പരിധിവരെ ട്രീറ്റ്മെൻറ് ചെയ്തു കുറച്ചതായിരുന്നു. ഇതിൻറെ അഡ്വാൻസ്ഡ് ട്രീറ്റ്മെൻ്റിന് വേണ്ടിയാണ് താരം ഇപ്പോൾ അമേരിക്കയിലേക്ക് പോകുന്നത്.

കുറച്ചുനാളുകൾക്കു മുമ്പ് താരം മുംബൈയിൽ ആയിരുന്നു. ഇപ്പോൾ താരമായി ഹൈദരാബാദിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കുറെ നാളുകളായി ഒരു റോഡ് ട്രിപ്പ് പോകണം എന്ന് ആലോചിക്കുകയായിരുന്നു എന്നും ഇപ്പോഴാണ് സമയം വന്നത് എന്നുമാണ് താരം റോഡ് ട്രിപ്പ് പോകുന്ന ഒരു ഫോട്ടോ കാറിനുള്ളിൽ നിന്നും പങ്കുവെച്ചുകൊണ്ട് എഴുതിയത്. അതേസമയം നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here