അപ്രതീക്ഷിതമായി ബോക്സ് ഓഫീസിൽ വലിയ രീതിയിലുള്ള ചരിത്രനേട്ടം ലഭിച്ച സിനിമയാണ് പുഷ്പ. അല്ലു അർജുൻ ആയിരുന്നു സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. തെലുങ്കിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ സിനിമ റിലീസ് ചെയ്ത സമയത്ത് ഒരു സാധാരണ തെലുങ്ക് മസാല സിനിമ എന്ന റിവ്യൂ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്ക് മുകളിലാണ് നേടിയത്.
സിനിമയിൽ ഒരുപാട് വില്ലന്മാർ ഉണ്ടായിരുന്നു. എന്നാൽ അവസാനം ആകുമ്പോഴേക്കും ഇവന്മാർ എല്ലാം ഒന്നുകിൽ മരിക്കും അല്ലെങ്കിൽ സൈഡ് ആവും. അങ്ങനെ സിനിമയുടെ അവസാനം പ്രത്യക്ഷപ്പെട്ട വില്ലനാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം. ബൻവർ സിംഗ് ശേഖാവത് എന്നാണ് ഈ സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
രണ്ടാമത്തെ ഭാഗത്തിൽ ഫഹദ് ആയിരിക്കും മുഴവിള വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാം കരുതുന്നത്. ഈ സിനിമയിൽ ഫഹദ് ഫാസിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഏകദേശം 6 കോടി രൂപയാണ് ഫഹദ് ഫാസിൽ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആദ്യത്തെ ഭാഗത്തിൽ അഞ്ചു കോടി ആയിരുന്നു പ്രതിഫലം എന്നും റിപ്പോർട്ടുകൾ ഉണ്ട്. തെലുങ്ക് മാധ്യമങ്ങൾ ആണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം ഈ വർഷം അവസാനം തന്നെ ചിത്രം തീയറ്ററുകളിൽ എത്തിക്കുവാൻ ആണ് പദ്ധതിയിടുന്നത്. ഇല്ലെങ്കിൽ അടുത്ത വർഷം ആദ്യമായി ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു പ്രമോ വീഡിയോ കുറച്ചു മാസങ്ങൾക്ക് മുൻപേ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ വലിയ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു ഈ പ്രമോ വീഡിയോ ഏറ്റുവാങ്ങിയത്. എന്നാൽ ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ അവരുടെ ഇതു വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു.