ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യ വചനങ്ങൾ പൊഴിക്കുന്ന കാട്ടാള മനസ്സുകളോട് വെറുപ്പും അറപ്പും മാത്രം – അഞ്ചു പാർവതി

0
1554

കേരള സാമൂഹിക ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ വ്യക്തികളിൽ ഒരാളാണ് ഉമ്മൻചാണ്ടി. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരിൽ ഒരാൾ. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാവുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ ഒരു ഭയവും ഇല്ലാതിരുന്ന മനുഷ്യൻ.

എന്നാൽ അതേസമയം സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട വ്യക്തികളിൽ ഒരാളും ഇദ്ദേഹം തന്നെയായിരുന്നു. അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവും ആയ സിപിഎം ആയിരുന്നു ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ വേട്ടയാടിയത്. സരിത എന്ന സ്ത്രീയുടെ ആരോപണങ്ങൾ കേട്ട് ഇദ്ദേഹത്തിനെതിരെ കേരളത്തിലെ ചരിത്രത്തിൽ ഇല്ലാത്തവിധം പ്രതിഷേധമായിരുന്നു സിപിഎം നാടു മൊത്തം കാണിച്ചു കൂട്ടിയത്.

ഇപ്പോൾ ഇദ്ദേഹം മരണപ്പെട്ടപ്പോൾ സിപിഎമ്മിന് ഇദ്ദേഹം പുണ്യാളൻ ആയി മാറിയിരിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഇദ്ദേഹത്തിന് വേണ്ടി ഇപ്പോൾ സ്നേഹത്തിൽ ചാലിച്ച ചരമഗീതം പാടുകയാണ്. ഇപ്പോൾ ഇത്തരത്തിലുള്ള ആളുകളെ വിമർശിച്ചുകൊണ്ട് എത്തുകയാണ് സമൂഹമാധ്യമങ്ങളിൽ എഴുതുന്ന അഞ്ചു പാർവതി.

“കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്കു പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും. ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യ വചനങ്ങൾ പൊഴിക്കുന്ന കാട്ടാള മനസ്സുകളോട് വെറുപ്പും അറപ്പും മാത്രം” – അഞ്ചു പാർവതി എഴുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here