കഴിഞ്ഞദിവസമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് വിനായകൻ രംഗത്തെത്തിയത്. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടി ചത്തു എന്നും അതിനിപ്പോൾ എന്താ എന്നും എന്തിനാണ് ഇപ്പോൾ മൂന്ന് ദിവസമായിട്ടും അതുതന്നെ കാണിച്ചുകൊണ്ടിരിക്കുന്നത് എന്നുമായിരുന്നു ഇദ്ദേഹം പത്രക്കാരോട് ചോദിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട് പോലീസ് ഇപ്പോൾ.
ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഇപ്പോൾ നടൻ അനീഷ് രംഗത്തെത്തുകയാണ്. ഫേസ്ബുക്കിലൂടെ ആണ് ഇദ്ദേഹം പ്രതികരണം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരു ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാർ ആണ്. എന്നുവച്ച് പ്രേക്ഷകർക്ക് മുന്നിൽ നിങ്ങളോളം സ്വാധീനം എനിക്ക് ഇല്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജനമനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യാഥാർത്ഥ്യം തന്നെയാണ്.
രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം നമ്മുടെ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടുതന്നെയാണ് സുഹൃത്തേ പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിൽക്കുന്നതും കഴിഞ്ഞ മൂന്ന് ദിവസത്തേക്ക് കാഴ്ചകൾ താങ്കളെ അസ്വസ്ഥപ്പെടുത്തുന്നതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ട് തന്നെ ഞാൻ പറയുകയാണ്, താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായി പോയി” – അനീഷ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.