മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു വിനായകൻ നടത്തിയ പരാമർശത്തിൽ രണ്ടേ രണ്ടു വാക്കിൽ പ്രതികരിച്ചു അഖിൽ മാരാർ

0
402

കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് വിനായകൻ രംഗത്തെത്തിയത്. ഉമ്മൻചാണ്ടി ചത്തു എന്നും അതിനിപ്പോൾ എന്താ എന്നും എന്തിനാണ് ഇങ്ങനെ മുഴുവൻ അതുതന്നെ കാണിച്ചു കൊണ്ടിരിക്കുന്നത് എന്നുമായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ വളരെ ഹീനമായ ഭാഷയിൽ ആയിരുന്നു ഇദ്ദേഹം ഈ വീഡിയോ ചെയ്തത്. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വീഡിയോ വിനായകൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇപ്പോൾ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് അഖിൽ മാരാരംഗത്ത് തുകയാണ്. മുൻപ് മീ ടൂ വിവാദത്തിൽ വിനായകൻ പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. അന്ന് അഖിൽ മാരാർ പ്രതികരിച്ചത്, “കൈവിട്ട ആയുധം വാവിട്ട നാക്ക്, ഓർത്താൽ നന്ന്” എന്നായിരുന്നു. അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് ആ മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

“മനുഷ്യൻ ആകണം, മനുഷ്യൻ ആകണം. പണ്ടേ തള്ളിക്കളഞ്ഞതാണ്, ഒരു ഓർമ്മ പെടുത്തൽ മാത്രം” – ഇതായിരുന്നു ഈ വിഷയത്തിൽ അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ്. അതേസമയം നിരവധി ആളുകൾ ആണ് വിനായകനെ വിമർശിച്ചുകൊണ്ട് കമൻറ് ബോക്സിൽ എത്തുന്നത്. ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും അതുകൊണ്ട് പ്രതികരണം രണ്ടു വാക്കിൽ ഒതുക്കിയത് നന്നായി എന്നാണ് പ്രേക്ഷകർ അഖിൽ മാരാറിനോട് പറയുന്നത്. പ്രേക്ഷകർ ഇവനെ പണ്ടേ തള്ളിക്കളഞ്ഞതാണ് എന്നും ഇനി മലയാള സിനിമ കൂടി ഇവനെ തള്ളിക്കളയണം എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

അതേ സമയം ഇതൊന്നും വിനായകൻ പറയുന്നതല്ല എന്നും ലഹരിയാണ് അയാളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നും ഒരുപക്ഷേ കുത്തി വെച്ചതിന്റെ ഡോസ് കൂടിയപ്പോൾ ആയിരിക്കും ആ വീഡിയോ ചെയ്തത് എന്നും നോർമൽ ആയപ്പോൾ ആ വീഡിയോ ഡിലീറ്റ് ചെയ്തു കാണണം എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. എന്തായാലും ഈ വിഷയത്തിൽ ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുകയാണ്. മുൻപും ഒരുപാട് വിഷയങ്ങളിൽ പോലീസ് വിനായകനെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here