ജയിലർ സിനിമയുടെ കഥ ബുക്കിംഗ് സൈറ്റിൽ ലീക്കായി, ഇതുതന്നെയല്ലേ ബീസ്റ്റ് സിനിമയുടെ കഥയും എന്ന് പ്രേക്ഷകർ

0
435

ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം ഇതിനു മുൻപ് സംവിധാനം ചെയ്ത ബീസ്റ്റ് എന്നാൽ വിജയ് ച്ചിത്രം വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂസ് ആയിരുന്നു നേടിയത്. എന്നാൽ ഈ സിനിമയുടെ തിരക്കഥ എഴുതുവാൻ ഇദ്ദേഹത്തിന് മൂന്നുമാസം മാത്രമായിരുന്നു സമയം ലഭിച്ചത്. ഈ ഒരു കാരണം കൊണ്ടാണ് ബീസ്റ്റ് പരാജയപ്പെട്ടത് എന്നായിരുന്നു വലിയ രീതിയിലുള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ ജയിലർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം അനുവദിക്കുകയും ചെയ്തു സിനിമയുടെ നിർമ്മാതാക്കൾ.

ഇപ്പോൾ സിനിമയുടെ കഥ ഓൺലൈൻ ആയി ലീക്ക് ആയിരിക്കുകയാണ് എന്നാണ് അറിയപ്പെടുന്നത്. ഒരു ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റിൽ ആണ് സിനിമയുടെ കഥ വന്നിരിക്കുന്നത്. സാധാരണ സിനിമയുടെ വൺ ലൈനുകൾ ബുക്കിംഗ് സൈറ്റുകാർക്ക് നൽകാറുണ്ട്. എന്നാൽ അവർ അത് സിനിമ റിലീസ് ചെയ്തതിനുശേഷം അല്ലെങ്കിൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം മാത്രമേ പങ്കുവെക്കാറുള്ളൂ.

“ഒരു മാഫിയ തലവനെ ജയിലിൽ നിന്നും രക്ഷിക്കുവാൻ അയാളുടെ ഗ്യാങ് ശ്രമിക്കുന്നു. മറ്റുള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നതിനിടയിൽ, ജയിലർ ഇവരെ എല്ലാവരെയും ഒറ്റയ്ക്ക് നേരിടുന്നത് ആണ് പ്ലോട്ട്” – ഇതാണ് സിനിമയുടെ കഥ എന്നാണ് ഈ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് പറയുന്നത്.

അതേ സമയം ഇതുതന്നെയല്ലേ ബീസ്റ്റ് എന്ന സിനിമയുടെ കഥയും എന്നാണ് പ്രേക്ഷകർ എല്ലാവരും ചോദിക്കുന്നത്. ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയും അവരെയെല്ലാം ഒറ്റയ്ക്ക് നേരിട്ട് എല്ലാവരെയും രക്ഷിക്കുന്ന ഒരു എക്സ് റോ ഏജൻറ് ആയിട്ടാണ് വിജയി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സമാനമായ കഥ തന്നെയാണ് ജയിലർ എന്ന സിനിമക്കും ഉള്ളത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here