വയസ്സ് കേവലം 11, ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 1.3 മില്യൺ, അച്ഛൻ തെലുങ്കിലെ വലിയ സൂപ്പർസ്റ്റാർ, അമ്മ മമ്മൂട്ടിയുടെ പഴയ നായിക, ഷോർട്ട് ഫിലിമിലൂടെ ലഭിച്ച ആദ്യ പ്രതിഫലം ചാരിറ്റിക്ക് – പിറന്നാൾ ആഘോഷിക്കുന്ന താരപത്രിയുടെ വിശേഷങ്ങൾ ഇങ്ങനെ

0
1280

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യത്തിൽ അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാൻ ആണ് മലയാളികൾക്ക് കൂടുതൽ താല്പര്യം. അതുകൊണ്ടുതന്നെ താരങ്ങൾ തന്നെ അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞദിവസം ആയിരുന്നു ഒരു താരപുത്രിയുടെ പിറന്നാൾ. സിത്താര ഘട്ടമാനേനി എന്നാണ് ഈ താരപുത്രിയുടെ പേര്. ഇതുവരെ ഇവർ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. കേവലം 11 വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. എന്നാൽ പല യുവ നടിമാരെക്കാൾ കൂടുതൽ ആണ് ഇവരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ്.

13 ലക്ഷം ആരാധകർ ആണ് ഇവരെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. സൂപ്പർസ്റ്റാർ മഹേഷ് ബാബു ആണ് ഇവരുടെ പിതാവ് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മഹേഷ് ബാബുവിന്റെ അച്ഛൻ ആണ് സൂപ്പർസ്റ്റാർ കൃഷ്ണ. അച്ഛൻ സിനിമയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ ആണ് സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ മകന് കൊടുത്തത്. ഒരുകാലത്ത് സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടി നമ്രത ശിരോദ്ക്കർ ആണ് മഹേഷ് ബാബുവിന്റെ ഭാര്യ.

മലയാളത്തിൽ മമ്മൂട്ടിയുടെ അടക്കം നായികയായി അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് നമ്രത. മമ്മൂട്ടി നായകനായി എത്തിയ എഴുപുന്ന തരകൻ എന്ന സിനിമയിൽ ആയിരുന്നു ഇവർ നായികയായി എത്തിയത്. നിരവധി ആളുകൾ ആണ് താരപുത്രിക്ക് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞദിവസം ആയിരുന്നു സിത്താര അഭിനയിച്ച പ്രിൻസസ് എന്ന ഷോർട്ട് ഫിലിമിന്റെ റിവ്യൂ കഴിഞ്ഞത്. അഭിനയത്തിലൂടെ തനിക്ക് ലഭിച്ച ആദ്യത്തെ പ്രതിഫലം താരം ചാരിറ്റിക്ക് വേണ്ടി നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here