മലയാളികൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെന്നു കാണാൻ സാധിച്ചിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഉമ്മൻചാണ്ടി. എപ്പോഴും ആൾക്കൂട്ടം ഇദ്ദേഹത്തെ പൊതിഞ്ഞിരുന്നു. അത്തരത്തിൽ ഒരാൾക്ക് സിനിമ കാണുവാൻ എവിടെയാണ് സമയം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ് നിങ്ങൾ ചിന്തിക്കുന്നത്. സിനിമ കാണാൻ എടുക്കുന്ന രണ്ടോ മൂന്നോ മണിക്കൂർ ഉണ്ടെങ്കിൽ ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.
എന്നാൽ സിനിമകൾ ഒട്ടും കാണാത്ത ആളൊന്നുമല്ല ഉമ്മൻചാണ്ടി. ഇദ്ദേഹം അവസാനമായി തിയേറ്ററിൽ നിന്നും കണ്ടത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. ഇദ്ദേഹം നിയമസഭാ അംഗമായതിന്റെ നാല്പതാമത്തെ വർഷം തന്നെയായിരുന്നു മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ തികഞ്ഞതും. 2010 വർഷത്തിൽ ആയിരുന്നു ഇത്. ഇതേ വർഷം ഒരു ചാനൽ ഇരുവരെയും ഒരുമിച്ചു കൊണ്ടുവന്ന ഒരു പരിപാടി നടത്തിയിരുന്നു.
ഈ പരിപാടിയിലാണ് ഏറ്റവും ഒടുവിലായി കണ്ട സിനിമ ഏതാണ് എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയത്. മോഹൻലാൽ ചോദിച്ച ചോദ്യത്തിനുള ഉത്തരമായിട്ട് ആയിരുന്നു ഉമ്മൻചാണ്ടി ഈ ഉത്തരം നൽകിയത്. സിനിമകൾ അധികം കാണാറില്ലായിരുന്നു എങ്കിലും മലയാളത്തിലെ സൂപ്പർതാരങ്ങളുമായി ഇദ്ദേഹം വളരെ അടുത്ത ബന്ധം തന്നെ പുലർത്തിയിരുന്നു.
മമ്മൂട്ടിയും ആയിട്ടും മോഹൻലാലും ആയിട്ടും ഇദ്ദേഹം അടുത്ത ബന്ധം തന്നെയാണ് വെച്ച് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി മമ്മൂട്ടി ഇദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. എന്തായാലും മോഹൻലാലിന്റെ ആദ്യത്തെ സിനിമ തന്നെയാണ് ഉമ്മൻചാണ്ടി തിയേറ്ററിൽ നിന്നും അവസാനമായി കണ്ട സിനിമ എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.