നമ്മുടെ നാട്ടിൽ ഇപ്പോൾ ഏറ്റവും വലിയ ഒരു ഡിവൈഡ് നിലനിൽക്കുന്നത് കഴിഞ്ഞ തലമുറയും ഇപ്പോഴത്തെ തലമുറയും തമ്മിലാണ്. ഇൻറർനെറ്റ് വളരെ സുലഭമായ ഒരു കാലഘട്ടത്തിലാണ് ഇന്നത്തെ തലമുറ ജനിച്ചതും വളർന്നതും എല്ലാം തന്നെ. അതുകൊണ്ടുതന്നെ അവരുടെ ചിന്തകളും ആശയങ്ങളും വളരെ അഡ്വാൻസ്ഡ് ആണ്. തൊണ്ണൂറുകൾക്കും അതിനു മുൻപും ജനിച്ചവരുടെ ചിന്തകൾ ഇപ്പോഴും ശിലായുഗത്തിൽ തന്നെയാണ് എന്നതാണ് വളരെ ദൗർഭാഗ്യകരമായ ഒരു വസ്തുത.
എടവണ്ണയിൽ നിന്നും ആണ് ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു വാർത്ത വരുന്നത്. ഒരു കൂട്ടം ഞരമ്പ് രോഗികളായ അമ്മാവന്മാർ ആണ് ഇവിടെ ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ കൂടി നിൽക്കുന്ന സ്ഥലത്ത് ആണ് ഇവർ ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഗുണ്ടായിസം കാണിച്ചിട്ട് അതിന് താഴെ ഇത് ഗുണ്ടായിസം അല്ല കേട്ടോ എന്ന് എഴുതിവെക്കുന്ന തരത്തിലുള്ളതാണ് ഫ്ലക്സ്.
“വിദ്യാർത്ഥികൾക്ക് ഒരു മുന്നറിയിപ്പ്, കോണിക്കൂടിലും ഇല മറവിലും പരിസരബോധം ഇല്ലാതെ സ്നേഹപ്രകടനം കാഴ്ചവയ്ക്കുന്ന ആഭാസ വിദ്യരായ വിദ്യാർത്ഥികളോട് ഞങ്ങൾക്ക് ഒരു കാര്യം മാത്രമേ പറയുവാനുള്ള. ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെവെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുള്ളവർ താലികെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ടുപോയി അത് തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോകുന്നത് എന്തു ചെയ്യണം എന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് 5 മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണുവാൻ ഇടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപ്പിക്കുന്നതും ആയിരിക്കും. ഇത് സദാചാര ഗുണ്ടായിസം അല്ല, വളർന്നുവരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്” – ഇതാണ് എടവണ്ണയിലെ ജനകീയ കൂട്ടായ്മ എന്ന സ്വയം അവകാശപ്പെടുന്ന ഞരമ്പന്മാരുടെ ഒരു കൂട്ടം ആളുകൾ സ്ഥാപിച്ച ബോർഡ്.
ഇതിനു മറുപടിയായി വിദ്യാർഥികൾ സ്ഥാപിച്ച ബോർഡ് ഇങ്ങനെയാണ് – “ആധുനിക ഡിജിറ്റൽ സ്കാനറെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാരുടെ ടോർച്ചടിക്കുന്നതിന് മുൻപ് അവനവൻറെ വിദ്യാർത്ഥികളായ മക്കൾ (ആൺ പെൺ വ്യത്യാസമില്ലാതെ) കൈകാര്യം ചെയ്യുന്ന മൊബൈലും വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും ആദ്യം ഒന്ന് തിരഞ്ഞു നോക്കണം. സ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് കൺസഷൻ ലഭിക്കുന്ന ടൈം. അതുപോലും അറിയാതെ അഞ്ച് മണി കഴിഞ്ഞ് ബസ് സ്റ്റാൻഡിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്തു കളയും എന്ന് ആഹ്വാനം ചെയ്യുവാനും ബോർഡ് വെക്കുവാനും ഒരു വ്യക്തിക്കോ സമൂഹത്തിനോ അധികാരവും അവകാശവും നിയമവും ഇല്ലെന്ന് സദാചാര കമ്മിറ്റിക്കാർ ഓർക്കണം, വിദ്യാർത്ഥി പക്ഷം എടവണ്ണ”.