മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റെനീഷ റഹ്മാൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്വാതി എന്ന കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ബിഗ് ബോസിലെ സജീവ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ എന്ന് മാത്രമല്ല രണ്ടാം സ്ഥാനം ഇവർ കരസ്ഥമാക്കുകയും ചെയ്തു.
ഈ സീസണിലെ മറ്റൊരു കരുത്തുറ്റ മത്സരാർത്ഥി ആയിരുന്നു സെറീന. ഇരുവരും തമ്മിൽ അടുത്ത സൗഹൃദവും ഉണ്ടായിരുന്നു. ഇതിൻറെ പേരിൽ ധാരാളം വാക്കു തർക്കങ്ങളും തെറ്റിദ്ധാരണകളും എല്ലാം ഉണ്ടായിരുന്നു. റെനീഷയുടെ അണ്ണൻ വീട്ടിൽ വന്ന സമയത്ത് ദുബായ് ചോക്ലേറ്റ് അധികം കഴിക്കേണ്ട എന്ന് പറഞ്ഞതും വലിയ രീതിയിൽ വിവാദമായിരുന്നു.
ഷോ അവസാനിക്കുന്ന ദിവസം പോലും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവായിരുന്നു സെറീന പറഞ്ഞ വാക്കുകൾ. ദുബായ് ചോക്ലേറ്റ് അല്ലേ, പുറത്തുവന്നു സംസാരിക്കാൻ എന്നായിരുന്നു സെറീന മോഹൻലാലിനോട് പോലും പറഞ്ഞത്. പുറത്തു വന്നശേഷം ബിഗ് ബോസ് കാലങ്ങൾ എല്ലാവരും പരസ്പരം കണ്ടുവെങ്കിലും റെനീഷയും സെറീനയും തമ്മിൽ കണ്ടിരുന്നില്ല.
ഇപ്പോൾ ഇരുവരും ആദ്യമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. പഴയതുപോലെ സുഹൃത്തുക്കളെപ്പോലെ കെട്ടിപ്പിടിച്ചും ഉമ്മ നൽകിയും ആണ് ഇവർ സ്നേഹം പങ്കുവെച്ചത്. “ദുബായ് ചോക്ലേറ്റ് ഇവിടെ എൻറെ അടുത്ത് ഉണ്ട്. 100 ദിവസത്തേ യുദ്ധത്തിനുശേഷം ഇവളെ ആദ്യമായി കാണുന്നു” – ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ ആയി റെനീഷ നൽകിയത്.
View this post on Instagram