മിന്നൽ മുരളി ഇനി കോമിക് രൂപത്തിൽ, വരുന്നത് പ്രശസ്തമായ ടിങ്കിൾ മാസികയിൽ

0
173

ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോകസിനിമ ഭൂപടത്തിൽ തന്നെ മലയാള സിനിമയെ അടയാളപ്പെടുത്തിയ സിനിമകളിൽ ഒന്നാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമകളിൽ ഒന്നാണ്. ഈ സിനിമയുടെ രണ്ടാം ഭാഗം ഉടൻ വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ എല്ലാവരും തന്നെ. ആദ്യഭാഗത്തിൽ മിസ്സ് ആയ തിയേറ്റർ എക്സ്പീരിയൻസ് രണ്ടാം ഭാഗത്തിലൂടെ ലഭിക്കും എന്നാണ് പ്രേക്ഷകർ എല്ലാവരും കരുതുന്നത്.

ഇപ്പോൾ ആരാധകർക്ക് എല്ലാവർക്കും തന്നെ ഒരു സന്തോഷം വാർത്തയാണ് വരുന്നത്. ഇനി ടിങ്കിൾ കോമിക്സിലൂടെ മലയാളികളുടെ സൂപ്പർ ഹീറോ വീണ്ടും എത്താൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമർചിത്രകഥയും, ടിങ്കിളും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയും ഒരുമിച്ചാണ് മിന്നൽ മുരളിയെ കോമിക് രൂപത്തിൽ ഇറക്കുന്നത്.

2023 കോമിക് കോണിലൂടെ ആയിരിക്കും മിന്നൽ മുരളി എത്തുക. ബാഹുബലി എന്ന സിനിമയിൽ പൽവാൾ ദേവൻ ആയി എത്തിയ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ അടക്കമുള്ളവർ ഇതിൽ സഹകരിക്കുന്നുണ്ട്.

എന്തായാലും മലയാള സിനിമയ്ക്ക് ഇത് അഭിമാനം നിമിഷമാണ് എന്നാണ് മലയാള സിനിമ പ്രേമികൾ എല്ലാവരും തന്നെ പറയുന്നത്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ സിനിമകളിൽ ഒന്നായിരുന്നു മിന്നൽ മുരളി. കുട്ടികളുടെ സിനിമയാണ് എന്നതുകൊണ്ട് ലോജിക്കൽ ഒരുതരത്തിലും ഉള്ള കോംപ്രമൈസ് നടത്താതെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഈ സിനിമ ഒരുക്കിയത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here