മണിക്കുട്ടന്റെ പേരിൽ മാത്രമായിരുന്നില്ല ട്രോൾ,റി. ഞാൻ കരഞ്ഞാലും ചിരിച്ചാലും ദേഷ്യപ്പെട്ടാലുമൊക്കെ കുറ്റം.

0
2106

ബി​ഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് സൂര്യ ജെ മേനോൻ.കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്.ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു. കുറേക്കാലം ഡിപ്രഷനിൽ ആയി പോയെന്നും ഹേറ്റേഴ്‌സ് തനിക്ക് തിരിച്ചുവരാനുള്ള ഊർജ്ജം തന്നെന്നും സൂര്യ പറഞ്ഞു. ഐസിജി എന്ന യൂട്യൂബ് ചാനലിനോടായിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പ്രതികരിച്ചത്.

പ്രേക്ഷകർ പലരും വിചാരിച്ചത് താൻ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ശരിക്കും താൻ ഇങ്ങനെ തന്നെയാണെന്ന് കുറച്ചു പേർക്ക് മനസിലാകുന്നത്. അങ്ങനെ ചിലർ വന്ന് സോറി പറഞ്ഞു. ബിഗ് ബോസിലേക്കു പോകുന്നതിന് മുൻപ് രണ്ടു സീസണുകളും കണ്ടിരുന്നു.അതിനകത്ത് എന്താണ് നടക്കുന്നതെന്നറിയാൻ വലിയ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. പക്ഷേ ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു. അതിനു ശേഷം ഷോയോട് ഒരു ഇഷ്ടക്കുറവുണ്ട്. അവിടെനിന്ന് ഇറങ്ങിയ ശേഷം അതിനോടൊരു മടുപ്പു ഫീലു ചെയ്തു തുടങ്ങിയെന്നും സൂര്യ പറയുന്നു. ‘പല കാര്യങ്ങളും പുറത്തുവന്നില്ല. എന്റെ നെ​ഗറ്റീവ് വശങ്ങൾ മാത്രമാണ് വന്നത്. ഞാൻ എന്തുകൊണ്ട് അങ്ങനെ ചെയ്തു, അത്തരം കാര്യങ്ങളൊക്കെ ഹിഡൻ ആയിരുന്നു. പിന്നെ അന്ന് ലൈവും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴും എനിക്ക് ബി​ഗ് ബോസിനോട് നന്ദിയുണ്ട്. കാരണം ആളുകളിലേക്ക് എത്താൻ കഴിഞ്ഞത് ആ ഒരു പ്ലാറ്റ്ഫോം വഴിയല്ലേ. അനാവശ്യപരമായ കുറേ ട്രോളുകളൊക്കെ വന്നത് സങ്കടമായി. നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ട്രോളുകളായി വന്നത്’,

‘കുറേ നാൾ ഞാൻ ഡിപ്രഷൻ മോഡിലായിരുന്നു. അതോടെ ഷോയോട് മടുപ്പായി തുടങ്ങി. മണിക്കുട്ടന്റെ പേരിൽ മാത്രമായിരുന്നില്ല ട്രോൾ. ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്ന ആളാണ്, ഇമോഷണലി വീക്കാണ്. അതൊക്കെ ട്രോളുകളായി മാറി. ഞാൻ കരഞ്ഞാലും ചിരിച്ചാലും ദേഷ്യപ്പെട്ടാലുമൊക്കെ കുറ്റം. അങ്ങനെ എല്ലാത്തിനും ട്രോൾ വരാൻ തുടങ്ങി. ഇനിയെന്തു വന്നാലും കുഴപ്പമില്ല, കേൾക്കാവുന്നതിന്റെ പരമാവധി കേട്ടു’,എന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്. എനിക്ക് വേണമെങ്കിൽ തളർന്നു നിൽക്കാമായിരുന്നു. ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണിൽ ഒതുങ്ങാമായിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോൾ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here