മലയാളികൾക്ക് ഒരു ആക്ഷൻ കിംഗ് ഉണ്ടെങ്കിൽ അത് സുരേഷ് ഗോപി ആയിരിക്കും. ഒരിടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു താരം. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാവുകയും ചെയ്തു നടൻ. രാജ്യസഭയിൽ നിന്നുള്ള എംപി കൂടിയായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് ഇദ്ദേഹം.
ശക്തമായ തിരിച്ചുവരവാണ് സുരേഷ് ഗോപി സിനിമയിലേക്ക് നടത്തുന്നത്. ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹം പങ്കുവെച്ച ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ശക്തൻ തമ്പുരാൻറെ ചിത്രത്തിനു മുന്നിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചത്. സെൻറ് ജോസഫ് വിമൻസ് കോളേജിലെ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ഇത്. മികച്ച കമന്റുകൾ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
ധാരാളം ആളുകൾ ഇതിനു കമന്റുകൾ ചെയ്യുന്നുണ്ട്. ശക്തൻ തമ്പുരാനെ പോലെ ഒരാളെ വീണ്ടും ഓർക്കുവാൻ സുരേഷ് ഗോപി കാണിച്ച മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴത്തെ പല മലയാളികൾക്കും ഇദ്ദേഹത്തെ അറിയണം എന്ന് തന്നെ ഉണ്ടാവില്ല. രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്.
ശക്തൻ തമ്പുരാൻ എന്നായിരുന്നു ഇദ്ദേഹത്തെ എല്ലാവരും അഭിസംബോധന ചെയ്തിരുന്നത്. കൊച്ചി രാജാവായിരുന്നു അദ്ദേഹം. വടക്കേച്ചിറ കൊട്ടാരത്തിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചത്. തൃശ്ശൂരിൽ ആണ് ഈ കൊട്ടാരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിന്റെ ആർക്കിടെക്ട് എന്ന് അറിയപ്പെടുന്നത് ശക്തൻ തമ്പുരാൻ ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ തൃശൂർ പൂരം തുടങ്ങിവച്ചതും ഇദ്ദേഹം തന്നെ. എന്തായാലും സുരേഷ് ഗോപി പങ്കുവെച്ച ചിത്രത്തിലൂടെയെങ്കിലും പലരും ഈ കാര്യങ്ങൾ ഓർക്കുമല്ലോ എന്നാണ് ഒരു വിഭാഗം പറയുന്നത്.