HomeFilm Newsനിയമത്തിന്റെ നൂലാമാലകൾ കാരണമാണ് സുബിയുടെ ചികിത്സ വൈകിയത്- സുരേഷ് ഗോപി

നിയമത്തിന്റെ നൂലാമാലകൾ കാരണമാണ് സുബിയുടെ ചികിത്സ വൈകിയത്- സുരേഷ് ഗോപി

നടി സുബി സുരേഷിന്റെ അകാല വിയോഗത്തിൽ അനുശോചിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. മലയാള ചലച്ചിത്ര രംഗത്തു നമുക്ക് നഷ്ടപ്പെടാൻ പാടില്ലാത്ത നടിയായിരുന്നു സുബി സുരേഷ് എന്ന് സുരേഷ്‌ഗോപി പ്രതികരിച്ചു. നിയമത്തിന്റെ നൂലാമാലകൾ കാരണമാണ് സുബിയുടെ ചികിത്സ വൈകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ;

ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്.

ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.

ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സുബി സുരേഷ് അന്തരിച്ചത്. കൊച്ചിയിലെ രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സുബിയുടെ വിവാഹവും ഉറപ്പിച്ചിരുന്നു. മലയാള സിനിമയിലും ഹാസ്യ പരിപാടികളിലും നിറ സാന്നിധ്യമായിരുന്ന നടിയെയാണ് നഷ്ടമായത്.

RELATED ARTICLES

Most Popular

Recent Comments