തക്കാളി വിലവർധനയെ സംബന്ധിച്ച് സുനിൽ ഷെട്ടി പറഞ്ഞ പ്രസ്താവന പുലിവാലായി, പിന്നാലെ മാപ്പപേക്ഷയുമായി താരം

0
497

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സുനിൽ ഷട്ടി. മരക്കാർ അടക്കമുള്ള മലയാളം സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ വലിയ രീതിയിലുള്ള വിലക്കയറ്റം ആണ് തക്കാളിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഇദ്ദേഹം നടത്തിയ പ്രതികരണവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ പ്രസ്താവനയിൽ ഇപ്പോൾ ഇദ്ദേഹം മാപ്പ് പറഞ്ഞിരിക്കുകയാണ്.

സൂപ്പർതാരം ആയതുകൊണ്ട് വിലക്കായറ്റം ഒന്നും ഞങ്ങളെ ബാധിക്കില്ല എന്നാണ് പുറമേയുള്ളവർ കരുതുന്നത് എന്നും എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്നുമായിരുന്നു താരം നടത്തിയ പ്രതികരണം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് തന്റെ ഭാര്യ വാങ്ങാറുള്ളത് എന്നും ശുദ്ധമായ ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതാണ് താല്പര്യമെന്നും അതുകൊണ്ട് തക്കാളിയുടെ വിലക്കയറ്റം തന്റെ അടുക്കളയെയും ബാധിച്ചിട്ടുണ്ട് എന്നും അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളു എന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്.

വിവിധ ആപ്പുകളിൽ ഓരോ ഭക്ഷണ വസ്തുക്കളുടെയും വിലനിലവാരം കണ്ടാൽ ഞെട്ടിപ്പോകും എന്നും കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ എത്രയോ വിലകുറവ് ആണ് അത് എന്നും ഇത്തരം ആപ്പുകൾ ഉപയോഗിച്ചാണ് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാറുള്ളത് എന്നും അത് വില കുറവായതുകൊണ്ട് അല്ല മറിച്ച് സാധനങ്ങൾ ഫ്രഷ് ആയതുകൊണ്ടാണ് എന്നുമാണ് സുനിൽ ഷെട്ടി പറയുന്നത്. പ്രസ്താവനക്കെതിരെ ആണ് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായത്. പച്ചക്കറിയുടെ വില വർധനവ് കാരണം ശരിക്കും കർഷകർക്ക് വില കൂടുതൽ ലഭിക്കുന്നു എന്നതാണ് കാര്യം എന്നാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെയാണ് സുനിൽ ഷെട്ടിയുടെ സമൂഹമാധ്യമം പേജുകളിൽ അടക്കം പ്രതിഷേധം ഉയർന്നത്. പിന്നാലെ സുനിൽ ഷെട്ടി മാപ്പപേക്ഷയുമായി രംഗത്തെത്തി.

“ഞാൻ എന്നും ആത്മാർത്ഥമായി കർഷകരെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. അവരെക്കുറിച്ച് ഒരിക്കലും മോശമായി ചിന്തിക്കാറില്ല. അവർക്ക് എന്നും പിന്തുണ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്വദേശി ഉത്പന്നങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്. അതിന്റെ ഗുണം കർഷകർക്ക് പ്രയോജനപ്പെടണം എന്നുതന്നെയാണ് ചിന്ത. എൻറെ ജീവിതത്തിന്റെ ഭാഗമാണ് കർഷകർ. ഒരു ഹോട്ടൽ നടത്തുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് കർഷകരുമായി നേരിട്ട് ബന്ധമുണ്ട്. എൻറെ പ്രസ്താവന അവരെ വേദനിപ്പിച്ചു എങ്കിൽ ഞാൻ ആത്മാർത്ഥമായി മാപ്പ് പറയുന്നു. ഞാൻ ഒരിക്കലും അവർക്കെതിരെ സംസാരിച്ചിട്ടില്ല. അങ്ങനെ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല. എൻറെ പ്രസ്താവന വളച്ചൊടിക്കരുത്. ഇതിൽ കൂടുതൽ ഈ വിഷയത്തിൽ പറയാൻ എനിക്കൊന്നുമില്ല” – താരത്തിന്റെ പ്രസ്താവന ഇങ്ങനെ.

LEAVE A REPLY

Please enter your comment!
Please enter your name here