സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് സിന്ധു കൃഷ്ണ,മലയാളം സിനിമ നടനായ കൃഷ്ണ കുമാറിന്റെ ഭാര്യയാണ് താരം.വീട്ടിലുണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും താരം തന്റെ യൂറ്റ്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്.എപ്പോഴും വളരെ സന്തോഷത്തോടെയാണ് കൃഷ്ണകുമാറിനെയും കുടുംബത്തെയും പ്രേക്ഷകർ കാണാറുള്ളത്. ഇവർക്കിടയിലെ സ്നേഹത്തെ കുറിച്ചൊക്കെ പലപ്പോഴും ആരാധകർ സംസാരിക്കാറുണ്ട്.1994 ൽ ആയിരുന്നു ഇവർ വിവാഹിതരായത്. ദൂരദർശൻ ചാനലിൽ ന്യൂസ് റീഡർ ആയിരിക്കെയാണ് കൃഷ്ണ കുമാർ സിന്ധുവിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ആദ്യം പരിചയപ്പെടുമ്പോൾ സിന്ധു കോളേജിൽ പഠിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ അതേവർഷമാണ് കൃഷ്ണകുമാർ സിനിമയിലും സജീവമാകുന്നത്. വീട്ടിലെ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയിരുന്നു കൃഷ്ണകുമാർ.
അച്ഛനും അമ്മയ്ക്കും ഏറെ വൈകി ഉണ്ടായ കുട്ടിയാണ് താനെന്ന് കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപാലകൃഷ്ണൻ നായർ, രത്നമ്മ ദമ്പതികളുടെ മകനായിരുന്നു കൃഷ്ണകുമാർ. ആ വീട്ടിലേയ്ക്ക് മരുമകളായി എത്തിയതിനെ കുറിച്ച് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് സിന്ധു ചില കാര്യങൾ പറഞ്ഞത്.വീട്ടിലെ മൂത്ത മകളായിരുന്നു സിന്ധു. ഒരു അനിയത്തിയുമുണ്ട് താരത്തിന്. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് മരുമകളായി എത്തിയ തന്നെ സ്വീകരിച്ചത് തന്റെ മുത്തച്ഛനും മുത്തശ്ശിയുമോളം പ്രായമുള്ള അമ്മായിയമ്മയും അമ്മായിയച്ഛനും ആയിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. തന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നോട് എങ്ങനെയായിരുന്നുവോ, അതേ വാത്സല്യത്തോടെയാണ് കിച്ചുവിന്റെ അച്ഛനും അമ്മയും പെരുമാറിയത് എന്ന് സിന്ധു പറയുന്നു. വളരെ നല്ല ആൾക്കാരായിരുന്നു അവർ. സ്വീറ്റ് എന്നാണ് സിന്ധു അവരെ വിശേഷിപ്പിച്ചത്.
എപ്പോഴും തന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരെ നേരിടേണ്ട പോലൊരു സാഹചര്യം ആയിരുന്നില്ലെന്നും സിന്ധു പറയുന്നു. അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല. അതേസമയം തന്നെ താനൊരു അമ്മായിയമ്മ പോരിന് പറ്റിയ ആളായിരുന്നു എന്നും അൽപ്പം സ്മാർട്ട് ആയിരുന്നു.ഇങ്ങോട്ടു തല്ലുകൂടാൻ വരുന്ന ഒരു അമ്മായിയമ്മയെ ആണ് കിട്ടിയിരുന്നതെങ്കിൽ അവർക്ക് താൻ എട്ടിന്റെ പണി കൊടുത്തേനെയെന്നും സിന്ധു വ്യക്തമാക്കി. മുൻപ് വീഡിയോകളിൽ വിവാഹത്തെ കുറിച്ചും മക്കളുടെ ജനനത്തെ കുറിച്ചുമൊക്കെ സിന്ധു സംസാരിച്ചിട്ടുണ്ട്. മാതൃദിനത്തിൽ തന്റെ നാല് മക്കളെക്കുറിച്ചും പ്രസവ കാലത്തെക്കുറിച്ചും സിന്ധു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരവേളയിൽ തന്നെ ആയിരുന്നു അതും.ഒരിക്കലും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് തങ്ങൾ ചിന്തിച്ചിട്ടില്ലെന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരെയും പോലെ നമുക്കും രണ്ട് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചപ്പോൾ സ്വീകരിച്ചു എന്നാണ് പറഞ്ഞത്.
Recent Comments