ശില്‍പയുടെ കണ്ണ് നിറഞ്ഞിരുന്നു.പണി കൊടുക്കാനായി വിളിച്ച് ഒടുക്കം ശില്‍പ തന്നെ പണി വാങ്ങി

0
161

ടെലിവിഷൻ ഷോകളിൽ അവതാരികയായും,സിനിമകളിലും സജീവമായ താരമാണ് ശിൽപ ബാല.ഇപ്പോൾ ഇതാ കൂട്ടുകാരികളായ അപര്‍ണയ്ക്കും മൃദുലയ്ക്കുമൊപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ശില്‍പ. കുറച്ചായി ഇവരെയൊക്കെ വീഡിയോയില്‍ കൊണ്ടുവന്നിട്ട്. കുറച്ച് കഴിഞ്ഞാല്‍ എങ്ങനെയായിരിക്കും ഞങ്ങളുടെ അവസ്ഥ എന്നത് പറയാനാവില്ല. വീഡിയോയുടെ അകത്തുനിന്നും പുറത്തുനിന്നും എന്തൊക്കെ ശബ്ദങ്ങള്‍ വരുമെന്നറിയില്ലെന്ന മുഖവുരയോടെയാണ് താരം സംസാരിച്ചത്. തിന്നാന്‍ വിളിച്ചതാ, അപ്പോള്‍ തന്നെ ഇരുവരും ഓടി വന്നു. ഇവിടെ വന്നപ്പോഴാണ് കാര്യം പറഞ്ഞത്.വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,അപര്‍ണ എന്റെ വീഡിയോയില്‍ ജസ്റ്റ് മുഖം കാണിച്ചിട്ടുണ്ട്. സീ കേരളത്തിലെ ഒരു ഷോ ഒന്നിച്ച് ചെയ്യുന്ന സമയത്തെ വീഡിയോയില്‍. മൃദു പിന്നെ സ്ഥിരം കുറ്റിയാണ്. ഇടയ്ക്കിടയ്ക്ക് വരാറുള്ള ആളാണ്. വളരെ സ്‌നേഹത്തോടെയാണ് ഞാന്‍ ഇവരെ ഇങ്ങോട്ടേക്ക് വിളിച്ചത്. ഇവര്‍ ഇന്നിവിടെ നിന്നും പോവുന്നത് അതേ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടാണോ എന്നറിയില്ല.

ഞാനെന്റെ രണ്ട് സുഹൃത്തുക്കളുടെ ഒരു ചാലഞ്ചുമായി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ വന്നെങ്കിലും ഇവരെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ല. ഇവരെയാണ് ഞാന്‍ കൂടെക്കൂട്ടാന്‍ തീരുമാനിച്ചത്. ഈ കോംപോ ആദ്യമായിട്ടാണ്. നമുക്കൊരു ചാലഞ്ച് ചെയ്താല്‍ കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ കുറേ സജഷന്‍സ് കിട്ടിയിരുന്നു. സ്ലീപ് ചാലഞ്ചായിരുന്നു മൃദു പറഞ്ഞത്. അതാണെങ്കില്‍ ഞാന്‍ തന്നെ ജയിക്കുമെന്നായിരുന്നു മൃദുല പറഞ്ഞത്. സ്‌പൈസി ന്യൂഡില്‍സ് ചാലഞ്ചായിരുന്നു നടത്തിയത്.പരമാവധി എരിവുള്ള ന്യൂഡില്‍സ് കഴിക്കാനായിരുന്നു ശില്‍പ സുഹൃത്തുക്കളെ വിളിച്ചത്.

പൊതുവെ ന്യൂഡില്‍സ് എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. അതുപോലെ തന്നെ അച്ചാറൊക്കെ കൂട്ടി ചോറ് കഴിക്കുന്നവരല്ലേ നമ്മള്‍. ഇത് വിചാരിക്കുന്ന പോലെയാവില്ല, സംഭവം നല്ല എരിവ് കാണുമെന്നായിരുന്നു അപര്‍ണ പറഞ്ഞത്. മൂന്നുപേരും ഒന്നിച്ചായിരുന്നു കഴിച്ചത്. എരിവുണ്ട്, എന്നാലും നല്ല ടേസ്റ്റിയായതിനാല്‍ കഴിക്കാന്‍ പറ്റുന്നുണ്ടെന്നായിരുന്നു മൃദുലയും അപര്‍ണയും പറഞ്ഞത്. ന്യൂഡില്‍സ് കഴിച്ചതും ശില്‍പയുടെ കണ്ണ് നിറഞ്ഞിരുന്നു. അച്ചാറും മുളക് കൊണ്ടാട്ടവും കഴിക്കുന്നയാളാണ് ഞാന്‍. പക്ഷേ, അതില്‍ നന്നായി തൈരൊഴിക്കാറുണ്ട്. അപര്‍ണയാണ് കൂടുതലായി കഴിച്ചത്. മൃദുവും കുഴപ്പമില്ലാതെ പെര്‍ഫോം ചെയ്തു. പണി കൊടുക്കാനായി വിളിച്ച് ഒടുക്കം ശില്‍പ തന്നെ പണി ഏറ്റുവാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here