HomeFilm Newsഒറ്റനോട്ടത്തിൽ ഈ മധുര പതിനേഴുകാരിയെ തിരിച്ചറിയാമോ? ഇന്നത്തെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയാണ്!

ഒറ്റനോട്ടത്തിൽ ഈ മധുര പതിനേഴുകാരിയെ തിരിച്ചറിയാമോ? ഇന്നത്തെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയാണ്!

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്കും കൗമാര ചിത്രങ്ങൾക്കും എല്ലാം നിരവധി ആരാധകർ ആണ് മലയാളത്തിൽ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മിക്ക സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളെ കുറിച്ചുള്ള മറ്റുകാര്യങ്ങളും എല്ലാം ഇവർ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു മധുരപതിനേഴ് കാരിയുടെ ചിത്രമാണ്. ഒറ്റനോട്ടത്തിൽ ഈ നടി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാമോ? അങ്ങനെ നിങ്ങൾ തിരിച്ചറിയുന്നു എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെയാണ് എന്ന് പറയേണ്ടിവരും. ഒരുപക്ഷേ ഈ നടിയുടെ കടുത്ത ആരാധകനോ ആരാധികയോ ആയിരിക്കും അങ്ങനെ തിരിച്ചറിഞ്ഞു എങ്കിൽ നിങ്ങൾ. തിരിച്ചറിയാൻ പറ്റിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

മലയാളത്തിലെ പ്രശസ്ത നടി ഷീലു എബ്രഹാം ആണ് ചിത്രത്തിൽ. പണ്ട് മാസികയുടെ കവർ പേജിൽ വന്ന ചിത്രമാണ് ഇത്. ഒരുപക്ഷേ ഇപ്പോഴത്തെ നടിയുടെ മുഖം ചെറുപ്പകാലത്തിൽ നിന്നും വ്യത്യസ്തമായിരിക്കും. എന്തായാലും ആരാധകർ അമ്പരപ്പോടെയാണ് പുതിയ ചിത്രം കണ്ടിരിക്കുന്നത്. പെട്ടെന്ന് അവർക്ക് ആളെ മനസ്സിലാകുന്നില്ല എന്നത് തന്നെ കാരണം.

മലയാളത്തിൽ സജീവമാണ് ഷീലു ഇപ്പോൾ. പല ചിത്രങ്ങളിലും താരം പ്രധാന വേഷത്തിലും അല്ലാതെയും ഒക്കെ എത്തുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും നടി സജീവം.

RELATED ARTICLES

Most Popular

Recent Comments