“ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം” ഷംന കാസിം പറയുന്നു

0
445

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെ ഷംന സിനിമാലോകത്തേക്ക് എത്തിയയത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഈയടുത്താണ് താരത്തിന്റെ വളക്കാപ്പ് ചടങ്ങുകൾ. അതിന്റെ വിശേഷങ്ങൾ ഷംന പങ്കുവെച്ചിരുന്നു.

ഇപ്പോഴിത ഷംനയുടെ നിറവയർ ഫോട്ടോ ഷൂട്ട്‌ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ‘ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാൻ’ എന്ന് കുറിച്ചുകൊണ്ടാണ് ഷംന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പീച്ച് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.

 2022 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. പ്രമുഖ വ്യവസായിയായ ഷാനിദ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒയാണ്. ദുബായിൽ വച്ചായിരുന്നു ചടങ്ങുകൾ.

ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഒരു പെൺകുട്ടിയെ സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്നും , മൂന്നാം മാസം മുതലുള്ള കുഞ്ഞിന്റെ അനക്കങ്ങൾ വല്ലാത്തൊരു സന്തോഷമാണ് തരുന്നതെന്നും താരം പറയുന്നു. എനിക്കേറ്റവും പ്രിയപ്പെട്ടയാൾ എന്റെ മമ്മിയാണ്. എന്റെ മമ്മിയോടുള്ള എന്റെ ഇഷ്ടം ഈ നിമിഷത്തിൽ ഇരട്ടിയാകുകയാണെന്നും ഷംന കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here