മലയാളികൾക്ക് വളരെ സുപരിചിതമായ നടിയാണ് ഷംന കാസിം.അഭിനയത്തിൽ മാത്രം ഒതുങ്ങാതെ നൃത്തത്തിലും താരം സജീവമാണ്.അതെ സമയം പൂർണ എന്ന പേരിലാണ് ഷംന മറ്റു ഭാഷകളിൽ അറിയപ്പെടുന്നത്. ചില റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംനയെത്തുന്നു.മറ്റൊന്ന് കഴിഞ്ഞ വർഷമായിരുന്നു ഷംനയുടെ വിവാഹം. ദുബായിൽ കമ്പനി നടത്തുന്ന ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം കഴിച്ചത്.ഷംന ദുബായിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് ഷാനിദിനെ പരിചയപ്പെടുന്നതും അടുക്കുന്നതും.ഇപ്പോൾ ഗർഭിണിയായി 9 മാസം തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷംന. വീട്ടിൽ ഇതിന്റെ ചെറിയൊരു ചടങ്ങും നടന്നതായിട്ട് പറയണുണ്ട്.
ഷംന വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൽ ഇതാണ്,ഇക്ക ഇവിടെയുണ്ടെങ്കിലും ഇത് ഗേൾസ് മാത്രമുള്ള ഫംങ്ഷനാണെന്നും ഷംന വ്യക്തമാക്കി. ഒമ്പത് പലഹാരങ്ങളിൽ ഉന്നക്കായയാണ് ഷംനയ്ക്ക് ഉമ്മ ആദ്യം നൽകിയത്. സഹോദരി സമൂസയും നൽകി.അടുത്തിടെ തന്റെ വിവാഹത്തെ സംബന്ധിച്ചുണ്ടായ ചില അഭ്യൂഹങ്ങളോട് ഷംന പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷംന വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടേയുള്ളൂ. എന്നാൽ നടിയിന്ന് 9 മാസം ഗർഭിണിയാണ്. ഷംന വിവാഹത്തിന് മുമ്പേ ഗർഭിണിയായോയെന്ന് വരെ ചോദ്യം വന്നു. ഇതോടെ വിശദീകരണവുമായി ഷംന രംഗത്തെത്തി. നിക്കാഹ് കഴിഞ്ഞത് മുതൽ തങ്ങൾ ലിവിംഗ് ടുദെഗറിലായിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്. വിവാഹ ശേഷവും ഷംന കരിയർ ഉപേക്ഷിച്ചിരുന്നില്ല. ഡാൻസും ഷൂട്ടിംഗെല്ലാമായി നടി തിരക്കിലായിരുന്നു. എന്നാലിപ്പോൾ ദുബായിൽ തന്നെ കഴിയുകയാണ് ഷംന. ഇനി നാട്ടിലേക്ക് വരുമ്പോൾ തന്റെ കൈയിൽ ഒരു കുഞ്ഞുണ്ടാവുമെന്നും നടി നേരത്തെ പറഞ്ഞിരുന്നു. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഷംനയും ഭർത്താവും.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ഷംനയെ തേടിയെത്തി. മുൻനിര നായിക നടിക്ക് വേണ്ട സ്ക്രീൻ പ്രസൻസും അഭിനയ മികവുമുണ്ടായിട്ടും ഷംനയ്ക്ക് വേണ്ടത്ര അവസരങ്ങൾ മലയാള സിനിമയിൽ നിന്ന് ലഭിച്ചില്ല.അതെ സമയം കാരണം ചുരുക്കം മലയാളം സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളൂ. അതിൽ തന്നെ പ്രധാന വേഷത്തിലെത്തിയത് ചട്ടക്കാരി എന്ന സിനിമയിൽ മാത്രം ആണ്.
Recent Comments