ഒരു കാലത്ത് മലയാള സിനിമയിൽ വലിയ രീതിയിലുള്ള കോളിളക്കം സൃഷ്ടിച്ച നടിയാണ് ഷക്കീല.അതെ സമയം ഷക്കീല എന്ന പേരിൽ അവരുടെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു. നടി റിച്ച ഛദ്ദയാണ് ഷക്കീലയായി സ്‌ക്രീനിൽ വേഷമിട്ടത്.പ്രായത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഷക്കീലയുടെ ഒരു പ്രണയം പോലും വിവാഹത്തിലേക്ക് എത്തിയില്ല.പ്രണയത്തെ പറ്റിയും അതുപോലെ വിവാഹത്തെ പറ്റിയും ഷക്കീല പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.തന്റെ മുൻ കാമുകന്മാരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ തന്നെ വേദനിപ്പിച്ചവരാണെന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യമെല്ലാം പറഞ്ഞത്.
സ്കൂൾ കാലഘട്ടത്തിൽ താൻ ഒരേസമയം രണ്ട്, മൂന്ന് പേരെ പ്രേമിക്കുമായിരുന്നുവെന്നും അതിന്റെ പേരിൽ കാമുകന്മാർ തെരുവിൽ കിടന്ന് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. ‘ആദ്യം ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അന്ന് പത്ത് വയസായിരുന്നു എനിക്ക്. അവന് പതിമൂന്ന് വയസ്. ഒരേ സമയം ഞാൻ രണ്ട്, മൂന്ന് പേരെ പ്രേമിക്കുമായിരുന്നു. ആ സമയത്തിൽ ലവ് എന്താണെന്ന് പോലും അറിയില്ലായിരുന്നു.”എന്റെ സ്കൂളിലും എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഇവർ രണ്ടുപേരും തമ്മിൽ റോഡിൽ കിടന്ന് അവസാനം അടിയായി. അത് എന്റെ കസിൻ ബ്രദർ കണ്ടിട്ട് എന്റെ അടുത്ത് വന്ന് ഇതേകുറിച്ച് ചോദിച്ചു.’ ‘അപ്പോൾ ഞാൻ പറഞ്ഞു സ്കൂളിൽ ഒരാൾ വീട്ടിലേക്ക് വരുമ്പോൾ വേറൊരാൾ എന്ന രീതിക്കാണ് താൻ പ്രണയിക്കുന്നതെന്ന്. അവസാനം അദ്ദേഹമാണ് അവരെ രണ്ടുപേരെയും ആശ്വസിപ്പിച്ചത്.’
തന്നോട് ചെയ്തതിന്റെ ഫലമെല്ലാം തന്റെ മുൻ കാമുകന്മാർക്ക് ഇപ്പോൾ അവരുടെ ഭാര്യമാർ വഴി തിരിച്ച് കിട്ടുന്നുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. ‘അവർ രണ്ടുപേരിൽ ഒരാൾ ഇപ്പോൾ നടനാണ്. മറ്റൊരാൾ ഇപ്പോഴും എന്നോട് കോൺടാക്ടിലുണ്ട്.’ ‘വേറൊരു മുൻ കാമുകൻ ഇപ്പോൾ വിവാഹം കഴിച്ച് നന്നായി അനുഭവിക്കുന്നുണ്ട്. അത് ഞാൻ അടുത്തിടെ മനസിലാക്കി.’ ‘കാരണം മുമ്പ് ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് ചട്നിയിൽ ഒരു മുളക് അധികം ഇട്ടതിന് എന്നോട് ദേഷ്യപ്പെട്ടയാൾ ഇപ്പോൾ ഭാര്യ അവരുടെ ഇഷ്ടത്തിന് വെച്ച് കൊടുക്കുന്ന എന്തും കഴിക്കും. വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന് ഭാര്യ അയാളോട് പറയുന്നത് ഫോണിലൂടെ ഞാൻ കേട്ടിരുന്നു.’ഇങ്ങനെ നിരവധി കാര്യങ്ങളാണ് അഭിമുഖത്തിലൂടെ പറഞ്ഞത്.
Recent Comments