ഇത്രകാലം കഴിഞ്ഞിട്ടും കേരളം ഒട്ടും മാറിയിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് നടി ഷക്കീല. തമിഴ്‌നാട്ടില്‍ എല്ലാം മാറി അവിടെ തന്നെ എല്ലാവരും അമ്മ എന്നാണ് വിളിക്കുന്നതെന്നും ട്വന്റിഫോർ ന്യൂസിനോട് ഷക്കീല പറഞ്ഞു. ഷക്കീല പങ്കെടുക്കാനിരുന്ന പരിപാടിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാൾ അനുമതി റദ്ദ് ചെയ്ത പശ്ചാത്തലത്തിലാണ് ഷക്കീലയുടെ പ്രതികരണം.
തനിക്കൊരു മടങ്ങിപ്പോക്ക് സാധ്യമല്ലെന്നും ഷക്കീല പറയുന്നു. 22 വര്‍ഷവും കിട്ടിയ സിനിമകളാണ് ഞാന്‍ ചെയ്തത്. നിങ്ങള്‍ തന്നെയാണ് ആ സിനിമകളൊക്കെ കണ്ടതും എന്നെ സ്റ്റാറാക്കിയതും. 20 വര്‍ഷങ്ങളായി ഈ സിനിമകളൊക്കെ ഉപേക്ഷിച്ചിട്ട് എന്നും എന്നിട്ടും തന്നെ സ്വീകരിക്കാത്തതെന്താണെന്ന് മനസിലാകുന്നില്ലന്നും ഷക്കീല പറഞ്ഞു.
മലയാളത്തില്‍ നിന്ന് നിരവധി പേര്‍ തമിഴിലേക്ക് എത്തുന്നുണ്ട്. ഞങ്ങള്‍ അവരെ നന്നായി സ്വീകരിക്കാറുണ്ട്. പക്ഷേ തമിഴില്‍ നിന്ന് മലയാളത്തിലെത്തി നല്ല സ്വീകരണം കിട്ടുന്ന ആരാണുള്ളത്? ‘. ഷക്കീല ചോദിച്ചു.

“ഒരു സൗത്ത് ഇന്ത്യന്‍ നടിയെന്ന നിലയില്‍, ഞാന്‍ പണ്ട് കുറേ സിനിമകള്‍ ചെയ്തു. മോശമായ സിനിമകള്‍ ഞാന്‍ ചെയ്യുന്നത് മലയാളികള്‍ക്ക് ഇഷ്ടമല്ലെന്നാണ് കരുതുന്നത്. അതെന്നോടുള്ള സ്‌നേഹമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ പോസിറ്റീവായി ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യണമെന്നുകരുതിയാണ് മലയാളികള്‍ എന്നെ അവോയ്ഡ് ചെയ്യുന്നത്.
തമിഴില്‍ കുക്കിങ് അടക്കം പല ടി വി പരിപാടികളും ഞാന്‍ തുടങ്ങി. അവിടെ എന്നെ എല്ലാവരും അമ്മ എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടില്‍ എല്ലാം മാറി…എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതിലെ കമന്റ്‌സില്‍ പോലും ഞാനവവര്‍ക്ക് അമ്മയാണ്. പക്ഷേ കേരളത്തില്‍ എല്ലാം മാറിയെന്ന് കരുതിയെങ്കിലും അങ്ങനെയല്ല.” ഷക്കീല ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു.