ജീവിച്ചു കൊതിതീരാതെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും? സീമ ജി നായർ

0
947

സോഷ്യൽ മീഡിയകളിലൂടെ മലയാളികളിക്ക് സുപരിചിതനായ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് കഴിഞ്ഞ ദിവസമാണ് ലോകത്തുനിന്ന് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു. 2022 മാര്‍ച്ച് നാലിനാണ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ പ്രണവ് വിവാഹം കഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ഷഹാന പ്രണവിന്റെ ജീവിതത്തിലേക്കെത്തിയത്.

പ്രണവിന് ആദരാഞ്ജലികൾ നേർന്ന് നടിയും സാമൂഹിക പ്രവർത്തകയുമായ സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കലെങ്കിലും പ്രണവിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചിരുന്നില്ലെന്നും സീമ ജി നായർ പറയുന്നു.

“പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു . കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല.

രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത്. ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും” സീമ ജി നായർ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here