HomeCelebrity Talk"അച്ഛന്റെ കടയിൽ നിന്ന് പൈസ എടുക്കും, എന്നിട്ട് സ്കൂളിലെ കുട്ടികളെ സഹായിക്കും, ചാരിറ്റി കുട്ടിക്കാലത്ത് തുടങ്ങിയ...

“അച്ഛന്റെ കടയിൽ നിന്ന് പൈസ എടുക്കും, എന്നിട്ട് സ്കൂളിലെ കുട്ടികളെ സഹായിക്കും, ചാരിറ്റി കുട്ടിക്കാലത്ത് തുടങ്ങിയ ആളാണ് ഞാൻ” സീമ ജി നായർ

കേരളത്തിലെ സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സീമ. നാടകത്തിൽ നിന്നുമാണ് നടി ടെലിവിഷൻ പരമ്പരകളിലേക്കും സിനിമയിലേക്കും എത്തുന്നത്. തന്റെ 17ആം വയസിൽ കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥ  എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ ആയിരത്തിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചേറപ്പായി കഥകൾ ആയിരുന്നു സീമയുടെ ആദ്യ സീരിയൽ. 30ൽ കൂടുതൽ ടെലിവിഷൻ സീരിയലുകളിൽ സീമ വേഷമിട്ടു. 1984-ൽ  എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സീമ ജി നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ പറന്നു പറന്നു പറന്ന് എന്ന സിനിമയും ചെയ്തു. നൂറോളം സിനിമകളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു.

ഈയടുത്ത് മെട്രോ മാറ്റിനിക്ക് നൽകിയ അഭിമുഖത്തിൽ സീമ ജി നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേ നേടുന്നത്. ചാരിറ്റിയുടെ മറവിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ് എന്നും സീമ ജി നായർ പറയുന്നു.

‘ചാരിറ്റിയുടെ മറവിൽ ഒരുപാട് തട്ടിപ്പുകളെ നടക്കുന്നുണ്ട്. നമ്മൾ എത്ര നല്ലത് ചെയ്താലും പത്ത് പേരിൽ ഒരാൾ എങ്കിലും അതിനെ നെഗറ്റീവായി പറയാൻ ഉണ്ടാവും. അത് കൊണ്ട് ജീവകാരുണ്യം എന്ന് പറയാൻ തന്നെ പേടിയാണ്. സഹായം ചോദിക്കുന്നവരോട് നമ്മൾ ചെയ്ത കൊടുക്കുന്ന ഒരു സമ്മാനം എന്ന നിലയിൽ അതിനെ മാറ്റുക” സീമ പറഞ്ഞു.

ചാരിറ്റി എന്ന വാക്ക് അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കാൻ താൽപ്പര്യമില്ലന്നും സീമ വ്യക്തമാക്കി. കാരണം അതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ നടക്കുന്നത് കൊണ്ട് നമ്മൾ ചെയ്യുന്ന നന്മകൾ പോലും അതിൽ ചീത്തയായിട്ടു മാറും.

‘അമ്മ ചെയ്ത കാര്യങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. അപ്പൊ ഞാനും അങ്ങനെയായതിൽ അത്ഭുതമില്ല . അച്ഛന്റെ കടയിൽ നിന്ന് പൈസ എടുക്കുമായിരുന്നു . അതൊക്ക അന്ന് സ്കൂളിലെ കുട്ടികൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ വേണ്ടിയായിരുന്നു. സീമ ജി നായർ മനസ് തുറന്നു.

RELATED ARTICLES

Most Popular

Recent Comments