HomeSocial Media"സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി ഷക്കീല സ്വീകരിച്ച തൊഴിലാണ് സിനിമ, അവർ നേരിട്ട അപമാനങ്ങൾ ഒറ്റക്കുള്ളതായിരുന്നു" ശ്രദ്ധ...

“സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി ഷക്കീല സ്വീകരിച്ച തൊഴിലാണ് സിനിമ, അവർ നേരിട്ട അപമാനങ്ങൾ ഒറ്റക്കുള്ളതായിരുന്നു” ശ്രദ്ധ നേടി വാക്കുകൾ

ഷക്കീല മുഖ്യാതിഥിയായി എത്തുന്ന പ്രൊമോഷൻ പരിപാടി കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ റദ്ദാക്കിയ സംഭവം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ പ്രൊമോഷനാണ് ഷക്കീല മുഖ്യാതിഥിയായത് കൊണ്ട് നടത്താൻ ആകില്ലെന്ന് മാൾ അധികൃതർ വ്യക്തമാക്കിയത്.

സംഭവത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശാരദക്കുട്ടി നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. ” സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി ഷക്കീല സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു.

ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.

അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല.

സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?

RELATED ARTICLES

Most Popular

Recent Comments