ബാലതാരമായി സിനിമയിലെത്തി നായികയായും സഹനടിയായും സ്വഭാവനടിയുമായെല്ലാം നിരവധി ചിത്രങ്ങളിൽ വേഷമിട്ട് സിനിമാ ലോകത്ത് തന്റെതായ ഒരിടം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുഹ്റയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സാനിയ സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
അപ്പോത്തിക്കിരി എന്ന ചിത്രത്തിലും ബാലതരാമായി എത്തി. തുടർന്ന് 2018ൽ ക്വീൻ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ നായിക പദവിയിലേക്ക് ഉയരുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിൽ സാനിയ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളും പ്രേക്ഷക പ്രശംസ നേടി. സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് താരം. പാങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

സാനിയയുടെ ചിത്രങ്ങൾക്ക് നേരെ സദാചാര വാദികളുടെ ആക്രമണവും ഉണ്ടാകാറുണ്ട്. സ്ലട്ട് ഷെയ്മിങ്ങിനെയും സൈബർ ബുള്ളിയിങ്നെയും ബോൾഡ് ആയി തന്നെയാണ് സാനിയ നേരിടാറുള്ളത്.
ഇപ്പോഴിതാ സാനിയ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നത്. ദുബായിൽ നിന്നുള്ളതാണ് സാനിയയുടെ പുതിയ ചിത്രങ്ങൾ. പ്രാർഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങൾ സാനിയയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram