അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമത്തിൽ സായി അവതരിപ്പിച്ച മലർ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം.
ഇപ്പോഴിതാ അൽഫോൻസ് പുത്രനെ കുറിച്ച് സായി പല്ലവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ചിട്ടയോടെ സിനിമ ഷൂട്ട് ചെയ്യുന്ന വ്യക്തിയല്ല അൽഫോൻസ് എന്ന സംവിധായകനെന്നും അദ്ദേഹത്തിന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹമെന്നും സായി പറഞ്ഞു.
അൽഫോൺസ് എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് നമുക്ക് മനസിലാവില്ല. ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോകും. ഒരു കുട്ടിയെ പോലെയാണ്. പ്രകൃതിയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു ഘടകം അദ്ദേഹത്തിലുണ്ട്. സായി പറഞ്ഞു.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് തീയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും വ്യാപക വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

തന്നെ ട്രോളുകയും തന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് മറ്റുള്ളവരുടെ സംതൃപ്തിക്കുവേണ്ടിയാണെന്നും പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ തന്റെ മുഖം ഇനി കാണിക്കില്ലെന്നും അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നു.
Recent Comments