ബിഗ്ബോസ് സീസൺ 5 വളരെ രസകരമായാണ് മുന്നോട്ട് പോവുന്നത്.ഇപ്പോൾ വൈറലാവുന്നത് സെറീനയും സാഗറും തമ്മിലുള്ള ഒരു സംസാരമാണ്.സാഗറും സെറീനയും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകള്‍ പലപ്പോഴും പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്‍തിരുന്നു. കുറച്ചുനാളായി ഇവര്‍ ഒന്നിച്ചുള്ള സ്‍ക്രീൻസ്‍പേസ് കുറവാണ് എന്ന കാര്യവും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി. സെറീനയും സാഗര്‍ സൂര്യയും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ഇന്നത്തെ എപ്പോസിഡിന്റെ അവസാനം പ്രൊമൊയില്‍ കാണിച്ചത്.ഞാൻ എപ്പോഴാണ് വലിച്ചെറിഞ്ഞത് എന്ന് സെറീന സാഗര്‍ സൂര്യയോട് ചോദിക്കുന്നതായിട്ടാണ് പ്രൊമൊയുടെ ആരംഭത്തില്‍ കാണുന്നത്. ഇത്രയും ഡിസ്‍റെസ്‍പെക്റ്റായി സംസാരിക്കരുത് സാഗര്‍. ദേഷ്യം പിടിപ്പിക്കരുത് എന്നും സാഗറിനോട് സെറീന ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു. നീ കേള്‍ക്ക് എന്ന് സാഗര്‍ മറുപടിയായി പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ കേള്‍ക്കാൻ താല്‍പര്യമില്ല എന്നാണ് സെറീന സാഗര്‍ സൂര്യയോട് വ്യക്തമാക്കുന്നത്.
പിന്നീട് ഭക്ഷണം കഴിക്കുന്ന ടേബിളിന്റെ അടുത്തായിട്ടാണ് ഇരുവരെയും കാണുന്നത്. ഇവള്‍ എന്തിനാണ് ഇതിനൊയൊക്കെ വലിയ വിഷയമാക്കിയിട്ട് ഇമോഷണലാവണ്ട ആവശ്യം എന്ന് സാഗര്‍ സൂര്യ സമീപത്തുണ്ടായ അനു ജോസഫിനോടും മറ്റുള്ളവരോടും ചോദിക്കുന്നു. അവള്‍ ഭക്ഷണം കഴിക്കട്ടേയെന്ന് സാഗറിനോട് പറഞ്ഞ അനു ഭക്ഷണത്തിന് മുന്നില്‍ വെച്ച് കരയുന്നത് ശരിയാണോ എന്നും ചോദിച്ചു. ചേച്ചി ഞാനാണോ അവളെ കരയിപ്പിച്ചതെന്നായിരുന്നു അനുവിനോട് സാഗര്‍ സൂര്യ മറുചോദ്യം.നിങ്ങളാണ് കരയിച്ചത് എന്ന് സാഗറിനോട് സെറീന വ്യക്തമാക്കുന്നതും കേള്‍ക്കായിരുന്നു. ഒന്നും അറിയത്തില്ല കിച്ചണെ കുറിച്ച്. എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കാറുണ്ട് എന്നും സാഗര്‍ സൂര്യയോട് സെറീന വ്യക്തമാക്കി എന്താണ് സാഗറും സെറീനയ്‍ക്കും ഇടയില്‍ സംഭവിച്ചത് എന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലൈവ് കാണാത്ത പ്രേക്ഷകര്‍.
അതെ സമയം ഇരുവരും തമ്മില്‍ ലൗവ് ട്രാക്കുണ്ടെന്ന തരത്തില്‍ പ്രേക്ഷകര്‍ ചില സൂചനകള്‍ കണ്ടെത്തിയിരുന്നു. അടുത്ത കുറച്ച് ദിവസങ്ങളായി സാഗറും സെറീനയും ഒത്തൊരുമിച്ച് സമയം ചെലവഴിക്കുന്നത് കുറഞ്ഞപ്പോള്‍ ആ ഗോസിപ്പ് വാര്‍ത്തകള്‍ക്കും പ്രാധാന്യമില്ലാതായി. ഇന്ന് പക്ഷേ സെറീനയും സാഗറും തങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും പ്രേക്ഷകര്‍ കണ്ടു.
Recent Comments