മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് സാധിക വേണുഗോപാൽ. ഗ്ലാമർ റോളുകളും ഫോട്ടോഷൂട്ടുകളും ചെയ്യുന്നതിലൂടെയും സാധിക വാർത്ത ശ്രദ്ധ നേടാറുണ്ട്. എന്നാൽ അത്തരം രംഗങ്ങൾ ചെയ്യുന്നത് എങ്ങിനെയാണ് എന്നും അതിന്റെ സാങ്കേതിക വശങ്ങൾ എങ്ങിനെയാണെന്നുമൊക്കെ സാധിക വറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുന്നുണ്ട്.ഞാൻ ചൈൽഡ് അഭ്യൂസ് നേരിട്ടിട്ടുള്ള ഒരാളാണ്. കഴിഞ്ഞുപോയ കാര്യമായതുകൊണ്ട് ഒരു അഭിമുഖത്തിൽ അതേ കുറിച്ച് പറയുമ്പോൾ ഞാൻ കരഞ്ഞു നിലവിളിച്ചിരുന്നില്ല. അതുകൊണ്ട് ഇത്രയും സീരിയസ് ആയി പറയേണ്ട കാര്യം ലാഘവത്തോടെ പറഞ്ഞ ഞാൻ അത് അനുഭവിക്കേണ്ടതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അന്ന് പലരും രംഗത്ത് വന്നത്.
മറ്റൊന്ന്,ബെഡ് റൂം സീനുകളും ബോൾഡ് ഫോട്ടോഷൂട്ടുകളും നടത്തുന്നത് എന്റെ പ്രൊഫഷന്റെ ഭാഗമാണ്. അത്രയധികം കംഫർട്ട് ആയിട്ടാണ് ആ റോളുകൾ ചെയ്യുന്നത്. പിന്നെ ഓർക്കേണ്ട ഒരു കാര്യം, ഇത്തരം രംഗങ്ങൾ വെറും രണ്ട് പേർ ഒരു റൂമിൽ പോയിരുന്ന് ചെയ്യുന്നതല്ല. ക്യാമറയും മറ്റ് ടെക്നീഷ്യൻസും എല്ലാവരും ഉള്ളപ്പോൾ അങ്ങിനെ അഭിനയിക്കുന്നതാണ്. അത് മനസ്സിലാക്കണം. അത് തൊഴിലാണ്. മാത്രമല്ല, ലൊക്കേഷൻ അത്രത്തോളം കംഫർട്ട് ആക്കിയതിന് ശേഷമാണ് ഷൂട്ട് ചെയ്യുന്നത്.ഇന്ന് ഇത്തരം ഒരു രംഗം ഷൂട്ട് ചെയ്യാൻ പോകുന്നുണ്ട് എന്ന് അറിഞ്ഞാൽ അന്ന് ക്രൂയിലുള്ള എല്ലാവരും വരും. പക്ഷെ ആർട്ടിസ്റ്റുകളും ക്യാമറമാനും ഡയരക്ടറും ഒരു ലേഡി അസിസ്റ്റന്റും അല്ലാതെ മറ്റാരും ബെഡ് റൂം സീനിൽ സെറ്റിൽ ഉണ്ടായിരിക്കില്ല. എന്റെ കംഫർട്ടിൽ നിന്നുകൊണ്ടു മാത്രമാണ് അത്തരം രംഗങ്ങൾ ചെയ്യുന്നത്. ക്യാമറയോ മൊബൈൽ ഫോണോ സെറ്റിൽ അനുവദിക്കുകയും ഇല്ല. കൂടെ അഭിനയിക്കുന്നവരും നമ്മുടെ കംഫർട്ട് നോക്കും.
ഞാനാണ് ഈ റോൾ ചെയ്യുന്നത് എന്ന് അറിഞ്ഞാൽ ഒരു കുളി സീനും വസ്ത്രം മാറുന്ന രംഗവും എല്ലാം കുത്തി തിരികാറുണ്ട്. അപ്പോൾ ഞാൻ കാര്യം തിരക്കും. ആവശ്യമായ ഒരു രംഗമാണ് എങ്കിൽ ചെയ്യും. പക്ഷെ അനാവശ്യമായി തിരികിക്കയറ്റി ചെയ്യിപ്പിക്കുന്നതാണെങ്കിൽ നോ പറയും. അങ്ങിനെ ഒഴിവാക്കിയ സിനിമകളും ഉണ്ട്. ഞാൻ ഇതുവരെ സിനിമയിൽ ലിപ് ലോക് രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നും സാധിക വ്യക്തമാക്കിമറ്റുള്ളവരെ പോലെ തന്നെ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാവും. അതൊന്നുമില്ലാത്ത അന്യഗ്രഹ ജീവികളല്ല ഞങ്ങൾ. ഞാനൊരു സാധാരണക്കാരിയാണ്.