ബിഗ്ബോസ് സീസൺ 4ലൂടെ വലിയ രീതിയിൽ കോളിളക്കം തീർത്ത താരമാണ് റോബിൻ രാധാകൃഷ്ണൻ.എന്നാൽ ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം തുടരെ തുടരെ ആരോപണമാണ് കേട്ടുകൊണ്ടിരിക്കുന്നത്.അതെ സമയം ഷോയുടെ ടൈറ്റിൽ വിന്നറാവുകയായിരുന്നു റോബിന്റെ ലക്ഷ്യമെങ്കിലും ഹൗസിന്റെ നിയമങ്ങൾ ലംഘിച്ചതിനാൽ എഴുപതാം ദിവസം പുറത്ത് പോകേണ്ടി വന്നതോടെ സ്വപ്നം സഫലമായില്ല. പക്ഷെ പുറത്ത് വന്നും ഷോയുടെ യാത്രയിൽ പലപ്പോഴും സ്വാധീനം ചെലുത്തി റോബിൻ.ഇപ്പോഴിതാ റോബിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുമ്പ് റോബിന്റെ സുഹൃത്തായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്.അദ്ദേഹം പറയുന്നത് ഇതാണ്,ചാരിറ്റി ചെയ്യാൻ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നാണ് ശാലു പേയാട് പറയുന്നത്. റോബിൻ ജൂനിയർ മാൻഡ്രക്കിനെപ്പോലെയാണെന്നും എവിടെ ചെന്നാലും അവിടെ കുത്തിത്തിരിപ്പും അടിയുമുണ്ടാക്കുമെന്നും ശാലു പേയാട് പറയുന്നു. റോബിനെതിരെ സംസാരിക്കാൻ ഭയപ്പെടുന്നില്ലെന്നും കേസ് കൊടുക്കുമെന്ന് പേടിക്കുന്നില്ലെന്നും ശാലു പറഞ്ഞു.
എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന് ചാരിറ്റി ചെയ്യാൻ ഒരു സ്റ്റോറി സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിഫലമായി റോബിൻ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നാണ് ശാലു പേയാട് ഏറ്റവും പുതിയതായി നടത്തിയ വെളിപ്പെടുത്തൽ.ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു ചില കാര്യങ്ങൾ പറയുന്നത്.ഗുരുതര ആരോപണം ആണ് അദ്ദഹം ഉന്നയിച്ചത്.ബിഹൈൻവുഡ്സ് യുട്യൂബ് ചാനൽ അവതാരക വീണയാണ് ഈ ആവശ്യവുമായി റോബിനെ സമീപിച്ചതെന്നും പണം ചോദിച്ചതോടെ വീണയുമായി റോബിൻ തെറ്റിയെന്നും അവർ ഇനി റോബിനെ ഒരിക്കലും അടുപ്പിക്കില്ലെന്നും ശാലു പേയാട് പറഞ്ഞു. ഫ്രീ പ്രമോഷൻ ഇല്ലെന്നാണ് റോബിൻ വീണയോട് പറഞ്ഞതെന്നും ശാലു വ്യക്തമാക്കി.
ചിൽഡ്രൺസ് ഹോമിൽ രണ്ട് കവറുമായി പോയി റോബിൻ ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചും ശാലു പേയാട് സംസാരിച്ചു. ‘ആർക്കും അവനെ വേണ്ട. ആൾക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ഭക്ഷണ പൊതിയുമായി ആ പിള്ളേരുടെ അടുത്തേക്ക് പോയത്. ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണ്.”ഇവൻ കാരണം ആ അനാഥാലയത്തിൽ പലതും കൊടുത്തിരുന്നവർ പോലും അത് നിർത്തി. ആ പിള്ളേരുടെ അന്നവും ഇവൻ മുടക്കി’ ശാലു പേയാട് പറഞ്ഞു. അച്ഛനും അമ്മയും അനിയത്തിയുമൊന്നും റോബിനെ അടുപ്പിക്കാറില്ലെന്നും അച്ഛനേയും അമ്മയേയും വരെ റോബിൻ ഡിവോഴ്സാക്കി കളയുമെന്ന് അവർക്ക് ഭയമുണ്ടെന്നും പറഞ്ഞു.ബിഗ് ബോസിൽ പോയി ചുമ്മാതെ ഇരുന്ന ജുനൈസിനെക്കൊണ്ട് റോബിൻ പ്രശ്നമുണ്ടാക്കിച്ചതാണെന്നും റോബിന് പറ്റിയ ജോഡി ആരതി പൊടി മാത്രമാണെന്നും വേറൊരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കില്ലല്ലോയെന്നും ശാലു പേയാട് റോബിനേയും ആരതി പൊടിയേയും പരിഹസിക്കുന്നുണ്ട്.
Recent Comments