HomeFilm Newsകാന്താരയും മാളികപ്പുറവും വെട്ടിയ പാതയിലൂടെ എന്റെ സിനിമയും: സിനിമ വിജയിപ്പിക്കണമെന്ന് രാമസിംഹൻ

കാന്താരയും മാളികപ്പുറവും വെട്ടിയ പാതയിലൂടെ എന്റെ സിനിമയും: സിനിമ വിജയിപ്പിക്കണമെന്ന് രാമസിംഹൻ

വിവാദങ്ങൾക്കൊടുവിൽ 1921 പുഴ മുതൽ പുഴ വരെ ചിത്രം മാർച്ച് 3ന് തീയറ്ററുകളിൽ എത്തും. സംവിധായകൻ രാമസിംഹൻ അബൂബക്കർ ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മാളികപ്പുറത്തിനെയും കാന്താരയെയും സ്വീകരിച്ച പോലെ തന്റെ ഈ ചിത്രത്തെയും പ്രേക്ഷകർ സ്വീകരിക്കണമെന്ന് രാമസിംഹൻ അബൂബക്കർ പറഞ്ഞു.

‘രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമായാണ് പുഴ മുതൽ പുഴ വരെ പുറത്തിറങ്ങാൻ പോകുന്നത്. മാർച്ച് മൂന്നിന് പുഴ ഒഴുകിത്തുടങ്ങും. പ്രതിസന്ധികളായി നിരവധി തടയിണകൾ ഉണ്ടായിരുന്നു. അവയെ എല്ലാം മറികടന്നാണ് മുന്നോട്ട് പോകുന്നത്. കഠിന പ്രയത്നം വിഫലമായി പോകരുത്. എന്റെ എല്ലാ സുഹൃത്തുക്കളും ഈ ചിത്രത്തെ വിജയിപ്പിക്കണം.’രാമസിംഹൻ അബൂബക്കർ പറഞ്ഞു.

അതിനിടെ ഫേസ്ബുക്കിൽ രാമസിംഹൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമായി. ‘ലോകത്തിന്റെ ഒരു കോണിലിരുന്ന് ഞാൻ ചോദിച്ചു,1921 ലെ സത്യം നമുക്ക് പുറത്തുകൊണ്ട് വരണ്ടേ, ലോകം അതിനു മറുപടി നൽകി വേണം.. അത് വേണം… അവർ ഒരു സിനിമ നിർമ്മിച്ചു പുഴ മുതൽ പുഴവരെ.

ഞാനല്ല അവർ നിർമ്മിച്ചതാണ് അവരുടെ കഴിവിൻ പ്രകാരം.. ഞാൻ ഒരു കാരണം മാത്രം. അവരുടെ സിനിമ ലോക സമക്ഷം എത്തുകയാണ്. ലോകം നിർമ്മിച്ച ഒരു കുഞ്ഞു സിനിമ. അതിൽ ലോകമുണ്ട്… ലോകത്തിന്റെ പൂർവികർ ഉണ്ട്…

പൂർവ്വികർക്കുള്ള ഒരു ശ്രാദ്ധം.ഒരുരുള ചോറ്, ഒപ്പം കുറച്ചു ദ്രവ്യങ്ങൾ. അത് അവരുടെ അവകാശമാണ്. തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോർ. അതാണ് പുഴമുതൽ പുഴവരെ. നിങ്ങളുടെ പൂർവ്വികരുടെ രോദനം. അത്രമാത്രം കരുതിയാൽ മതി. ഒരുരുള ചോറ്..ആ ആത്മാക്കൾക്ക്.” രാമസിംഹൻ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments