‘ റിലീസ് തീയതി ഇങ്ങനെ മാറുന്നതിന് തന്നെ പഞ്ഞിക്കിടരുത് പ്ലീസ്! ഇനിയൊരു ട്വിസ്റ്റ് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.’ ഗോൾഡ് റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

0
293

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര എന്നിവരാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിലുണ്ട്. ഇപ്പോൾ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളുകളായി. ചിത്രത്തിൻറെ പ്രദർശന തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു.

ഇപ്പോഴിതാ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് ഇദ്ദേഹം കുറിച്ച കുറിപ്പ് ഇങ്ങനെ.സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് …ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ 🥴🥴….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.

പൃഥ്വിരാജ് നയൻതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കർ, റോഷൻ മാത്യു, വിനയ് ഫോർട്ട്, സൈജു കുറിപ്പ്, അൽതാഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ മല്ലിക സുകുമാരൻ, ലാലു അലക്സ്, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഇൻഡസ്ട്രിയുടെ ഭാഗമായ ഭൂരിഭാഗം പേരും ചിത്രത്തിൽ ഉണ്ടല്ലോ എന്നാണ് പ്രേക്ഷകർ കമൻറ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Listin Stephen (@iamlistinstephen)

അതേസമയം മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിനും പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് അൽഫോൺസ് പുത്രന്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്തായാലും ഡിസംബർ ഒന്നു മുതൽ കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ പ്രേക്ഷക തിരക്കായിരിക്കും അനുഭവപ്പെടുക എന്ന് ഉറപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here