സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് വിവാഹിതനായി. മെർലിൻ ആണ് വധു. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെര്‍ലിൻ. ചെന്നൈയിലെ വീട്ടിൽ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിദ്ധാർഥ് അമേരിക്കയിൽ മോഷൻ ആൻഡ് ഫിലിം ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി വർക്ക് ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.
1990ലാണ് അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി ലിസിയും പ്രിയദർശനും വിവാഹിതരാകുന്നത്. സിനിമയിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.
2015ൽ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം ഇരുവരും കൈക്കൊണ്ടു. മോഹൻലാൽ അടക്കമുള്ള സുഹൃത്തുക്കൾ പലതവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. 2016ൽ നിയമപ്രകാരം ഇരുവരും വിവാഹമോചിതരായി.
അതേസമയം ‘ഓളവും തീരവും’ എന്ന ആന്തോളജി ചിതാരമാണ് പ്രിയദര്‍ശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനുള്ളത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. എംടി വാസുദേവന്‍ നായരുടെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.
ചിത്രത്തിൽ പ്രതിനായകൻ കുഞ്ഞാലിയുടെ വേഷം അവതരിപ്പിക്കുന്നത് ഹരീഷ് പേരടിയാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. ഇതേ പേരിലാണ് സിനിമയും ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക
Recent Comments