മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. 90ലധികം ചിത്രങ്ങൾ പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുണ്ട്. പല ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇന്നും നഞ്ചോട് ചേർത്ത് വെയ്ക്കുന്നവയാണ്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമകൾക്കായി പ്രേക്ഷകർ കാത്തിരുന്നിരുന്ന കാലമുണ്ടായിരുന്നു.
1990ലാണ് നടി ലിസിയും പ്രിയദർശനും വിവാഹിതരാകുന്നത്. സിനിമയിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 1980കളിലും 90കളുടെ തുടക്കത്തിലും മലയാള സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ലിസി.
2015ൽ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം ഇരുവരും കൈക്കൊണ്ടു. മോഹൻലാലും, നടനും നിർമാതാവുമായ സുരേഷ് കുമാറും അടക്കമുള്ള സുഹൃത്തുക്കൾ പലതവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. 2016ൽ നിയമപ്രകാരം ഇരുവരും വിവാഹമോചിതരായി.
ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പ്രിയദർശൻ മനസ് തുറന്നിരുന്നു. ഞങ്ങൾ ഇരുവരും ഇരുവഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല. കാരണം ഞങ്ങളുടെ കുടുംബജീവിതം സ്വർഗ്ഗമായിരുന്നു അത് തകരരുത് എന്ന് താൻ പ്രാർത്ഥികച്ചിരുന്നു എന്നും പ്രിയദർശൻ പറയുന്നു.
“ഞാൻ ഇമോഷണലി ഡൗണായ ആളാണ്. പ്രശ്നങ്ങൾ പിറകെ പിറകെ വരികയായിരുന്നു. അമ്മയുടെ മരണം വിവാഹമോചനം എല്ലാം ഒന്നിനൊന്ന് പിന്നാലെ എത്തുകയായിരുന്നു. ആ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത്.
മകളുടെ വിവാഹം എന്നത് മാത്രമാണ് തന്റെ മനസ്സിലെ ഏക സ്വപ്നം. പ്രശ്നങ്ങൾ വന്നപ്പോൾ തന്നെ പിന്തുണച്ചത് സുഹൃത്തുക്കളായിരുന്നു. എല്ലാവർക്കും ഇതുപോലെ ഉണ്ട് എന്നാൽ മുൻപോട്ട് പോയേ പറ്റൂ എന്നാണ് മോഹൻലാൽ പറഞ്ഞത്.” പ്രിയദർശൻ മനസ് തുറന്നു.
Recent Comments