മലയാളികളുടെ പ്രിയ്യപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയിൽ സജീവം. സിനിമ പിടിക്കാൻ തോന്നിയാൽ നായകനും നായികയും മുതൽ നിർമാതാവിനെ വരെ സ്വന്തം കുടുംബത്തിൽ നിന്ന് മല്ലിക സുകുമാരന് കണ്ടെത്താൻ സാധിക്കും.ഇന്ദ്രജിത്തിൻ്റേയും പൂർണ്ണിമയുടേയും രണ്ടാമത്തെ മകളായ നക്ഷത്ര മലയാളികൾക്ക് സുപരിചിതമാണ്,താര പുത്രി സോഷ്യൽ മീഡിയയിലെല്ലാം തന്നെ സജീവമാണ്.അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിനാണ് താരപുത്രി കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അഭിനയത്തിലേക്കുള്ള നക്ഷത്രയുടെ കാൽവെപ്പ് പോപ്പിയെന്ന മലയാളം ഷോർട്ട് ഫിലിമിലൂടെയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയുടെ കഥാപാത്രമായിരുന്നു നക്ഷത്രയ്ക്ക്. അനുകാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ഷോർട്ട് ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
അതെ സമയം മകളുടെ ഏറ്റവും പുതിയ നേട്ടത്തിന്റെ വിശേഷങ്ങൾ അമ്മ പൂർണ്ണിമ ഇന്ദ്രജിത്ത് സോഷ്യൽമീഡിയ വഴി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ലാൽന സോങിലെ നക്ഷത്രയുടെ പ്രകടനത്തിന് ലഭിച്ച അംഗീകാരത്തെ കുറിച്ചാണ് പൂർണ്ണിമയുടെ സോഷ്യൽമീഡിയ പോസ്റ്റ്. ഫിലിം ക്രിട്ടിക്സ് ഗിൽഡിന്റെ മികച്ച നടിക്കുള്ള നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഒരാൾ നക്ഷത്രയാണ്. ചടങ്ങിൽ പങ്കെടുക്കാൻ മകൾക്കൊപ്പം പൂർണ്ണിമയും പോയിരുന്നു.നക്ഷത്രയുടെ ജീവിതത്തിലെ ആദ്യത്തെ റെഡ് കാർപറ്റ് നിമിഷങ്ങൾ വീഡിയോ രൂപത്തിലാക്കി പൂർണ്ണിമ പങ്കുവെച്ചിട്ടുണ്ട്. ഫൈനൽ ഗേൾസ് ബെർലിൻ ഫിലിം ഫെസ്റ്റിവൽ 2023ലേക്കും നക്ഷത്ര അഭിനയിച്ച ലാൽന സോങ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നക്ഷത്രയ്ക്ക് പുറമെ റിമ കല്ലിങ്കലും പാർവതി തിരുവോത്തും ലാൽന സോങിൽ അഭിനയിച്ചിരുന്നു.
അതീവ സുന്ദരിയായി യുവ നായികയെപ്പോലെയാണ് നക്ഷത്ര ഫിലിം ക്രിട്ടിക്സ് ഗിൽഡിന്റെ റെഡ് കാർപറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഡാർക്ക് പർപ്പിൾ നിറത്തിലുള്ള വസ്ത്രവും മിനിമൽ മേക്കപ്പും നക്ഷത്രയെ കൂടുതൽ സുന്ദരിയാക്കി. പൂർണ്ണിമയുടെ കുറിപ്പും വീഡിയോയും പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായെത്തി.ചില കമന്റ് ഇതാണ്,’പൂർണ്ണിമയുടെ ചിരിയും മല്ലികാമ്മയുടെ ഛായയുമാണ് നച്ചുവിനെന്നാണ്’, ഒരാൾ കമന്റ് ചെയ്തത്. ചിലർ തമിഴ് നടി ജ്യോതികയുടെ ഛായ നക്ഷത്രയ്ക്കുള്ളതായി അഭിപ്രായപ്പെട്ടു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ‘രാജുവേട്ടൻ ഡയറക്ടറായി പ്രാർത്ഥന മ്യൂസിക് ചെയ്ത് സുപ്രിയ പ്രൊഡ്യൂസറായി ഇന്ദ്രജിത്ത്, പൂർണ്ണിമ, നക്ഷത്ര, മല്ലിക ചേച്ചി, അല്ലി എന്നിവരെയൊക്കെ വെച്ച് ഒരു പടം വന്നാൽ തകർക്കുമെന്നായിരുന്നു’, ഒരാളുടെ കമന്റ്.