Homeചേച്ചിയമ്മ...ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു,സന്തോഷം പങ്കുവെച്ച് പക്രു

ചേച്ചിയമ്മ…ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു,സന്തോഷം പങ്കുവെച്ച് പക്രു

മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് ​ഗിന്നസ് പക്രു.ഇപ്പോൾ ഇതാ താരം പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്,തനിക്ക് വീണ്ടും ഒരു കുഞ്ഞ് പിറന്ന സന്തോഷമാണ് താരം പറഞ്ഞത്.മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് താരം ഈ കാര്യം പുറത്ത് പറഞ്ഞത്.ചേച്ചിയമ്മ…. ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു…. എറണാകുളം അമൃത ആശുപത്രിയിലെ ഡോ: രാധാമണിക്കും സംഘത്തിനും നന്ദിയെന്നായിരുന്നു ചിത്രം പങ്കുവെച്ച് ​ഗിന്നസ് പക്രു പറഞ്ഞത്.സോഷ്യൽമീഡിയയിൽ സജീവമാണ് ​ഗിന്നസ് പക്രുവും മൂത്തമകൾ ദീപ്ത കീർത്തിയും ഒന്നിച്ചുള്ള വീഡിയോകൾ.താരത്തിന്റെ വീ‍ഡിയോകൾ വരുമ്പോൾ വളരെ വലിയ രീതിയിലാണ് അത് ശ്രദ്ധേയമാവുന്നത്.

അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ എന്ന ​ഗിന്നസ്ആ പക്രു ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്.രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ​ഗിന്നസ് പക്രു എത്തിയപ്പോൾ സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ആശംസകൾ നേർന്നു.
സൂരജ് തേലക്കാട്, അലീന പടിക്കൽ തുടങ്ങിയവരെല്ലാം സന്തോഷത്തിൽ പങ്കുചേർന്ന് കമന്റുകൾ കുറിച്ചിട്ടുണ്ട്. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്. വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായി കുറെനാൾ പരിപാടികൾ അവതരിപ്പിച്ചു. ശേഷമാണ് സിനിമയിലെത്തുന്നത്.

നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡാണ് ഗിന്നസ് പക്രുവിന്‍റെ പേരിലുള്ളത്.ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു താരം. 2013ൽ പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments