പണ്ടു ഒന്നും കാണിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുവാണോ? കഷ്ടം, ഭര്‍ത്താവ് പാവം ആയതുകൊണ്ട്,നവ്യയ്‌ക്കെതിരെ കമന്റ്

0
1001

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നവ്യാ നായർ.വിവാഹ ശേഷം നവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ തിരികെ എത്തുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. പേര് പോലെ തന്നെ തീയായി മാറിയ ഒരുത്തിയുടെ കഥ പറഞ്ഞ സിനിമ മലയാളികള്‍ ഏറ്റെടുത്തു. നവ്യയുടെ പ്രകടനവും കയ്യടി നേടി. പത്ത് വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള നവ്യയുടെ തിരിച്ചുവരവ് ​ഗംഭീരമായിരുന്നു.തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.നവ്യ പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പുത്തന്‍ ലുക്കിലുള്ള വീഡിയോയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

പൊതുവെ നാടന്‍ ലുക്കിലാണ് നവ്യയെ കാണാറുള്ളത്. പുതിയ വീഡിയോയില്‍ ഷര്‍ട്ടും പാന്റ്‌സുമാണ് നവ്യ ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നവ്യയുടെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി. താരത്തിന്റെ മേക്കോവറിന് കയ്യടിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.സാദാചര വാദികളും കേശവമാമന്മാരും തങ്ങളുടെ കമന്റുകളുമായെത്തിയിട്ടുണ്ട്. താരത്തിന്റെ മാറ്റം അംഗീകരിക്കാന്‍ പറ്റാതെ നിരവധി പേരാണ് വിമര്‍ശനങ്ങളും സ്ലട്ട് ഷെയ്മിംഗുമൊക്കെയായി രംഗത്തെത്തിയിരിക്കുന്നത്. കുറേശ്ശെ പുറത്തേക്ക് കാണിച്ചു തുടങ്ങിയല്ലോ, നിങ്ങളില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അകത്തുള്ളതൊക്കെ പുറത്ത് വന്നല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മറ്റു ചില കമന്റ് ഇതാണ്,അങ്ങോട്ട് എടുത്ത് വെളിയിലിടൂ ചേച്ചി, ബാലമണി കല്യാണം കഴിഞ്ഞപ്പോള്‍ മോഡേണ്‍ ആയല്ലോ, ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ, പണ്ടു ഒന്നും കാണിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുവാണോ? കഷ്ടം, ഭര്‍ത്താവ് പാവം ആയതുകൊണ്ട്, ബട്ടന്‍സ് തുറന്നിടാന്‍ കാണിച്ച ആ മനസ്, നീയും തുടങ്ങിയല്ലേ, ഇനി ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. എന്നാല്‍ കമന്റുകളോട് പ്രതികരിക്കാന്‍ നവ്യ തയ്യാറായിട്ടില്ല. പതിവ് പോലെ സദാചാരവാദികളെ അവഗണിക്കുകയാണ് നവ്യ നായര്‍. എങ്കിലും താരത്തിന് വേണ്ടി മറുപടിയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.അതെ സമയം നിരവധി സിനിമകള്‍ നവ്യയുടേതായി അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ ടെലിവിഷനിലും സജീവമാണ് നവ്യ നായർ.

LEAVE A REPLY

Please enter your comment!
Please enter your name here