ജീൻസിന്റെ പിന്നിൽ പിന്നൊക്കെ കുത്തിവച്ചിട്ടാണ് ഞാൻ ഇട്ടിരുന്നത്.സ്‌കൂളിൽ ഇടുന്ന ചെരുപ്പ് തന്നെയാണ് എവിടെപ്പോയാലും ഇടാനുള്ളത്.

0
279

മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ് നവ്യാ നായർ.2000 കാലഘട്ടത്തിൽ നിരവധി സിനിമകളിൽ താരം അഭിമയിച്ചിട്ടുണ്ട്.വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നുവെങ്കിലും നായികാ പ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്തുകൊണ്ടാണ് നവ്യ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മികച്ച നർത്തകി കൂടിയായ നവ്യ അഭിനയവും കുടുംബ ജീവിതവും നൃത്തവുമൊക്കെയായി തിരക്കിൽ നിന്നും തിരക്കുകളിലേക്ക് പായുകയാണ്. എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുള്ളത് കൊണ്ടും താര ജാഡകളൊന്നും ഇല്ലാതെ എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി സംസാരിക്കുന്നത് കൊണ്ടും നവ്യയുടെ സിനിമകളേക്കാൾ ആരാധകരാണ് നവ്യ പങ്കെടുക്കുന്ന അഭിമുഖങ്ങൾക്കുള്ളത്. സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം നവ്യ അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കാറുണ്ട്.

അതെ സമയം നവ്യ ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചത്, താൻ സിനിമയിലെത്തും മുൻപ് നടത്തിയ ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ചും ആദ്യത്തെ ഷോട്ടിനെക്കുറിച്ചുമാണ്. “ജീവിതത്തിൽ ആദ്യമായി എന്റെ ആദ്യത്തെ ഷോട്ട് വയ്ക്കുന്നത് ‘ഇഷ്ടം’ സിനിമയിൽ എസ്കലേറ്ററിൽ ഞാൻ പൊങ്ങി വരുന്ന ഷോട്ടായിരുന്നു. അന്നാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു എസ്‌കലേറ്റർ കാണുന്നത്. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ജീൻസ്‌ ഇടുന്നത് ഇഷ്ടം സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്യുമ്പോൾ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. ബീന എന്ന് പറയുന്ന ഒരു ചേച്ചിയുടെ ജീൻസും അവരുടെ ടോപ്പുമിട്ടിട്ടാണ് ഞാൻ ആ ഫോട്ടോ എടുക്കുന്നത്. അന്നാണ് ആദ്യമായിട്ട് ജീൻസ് ഇടുന്നത്. അവരുടെ ആ ജീൻസിന്റെ പിന്നിൽ പിന്നൊക്കെ കുത്തിവച്ചിട്ടാണ് ഞാൻ ഇട്ടിരുന്നത്. അത് എനിക്ക് ലൂസായിരുന്നു. ബീനച്ചേച്ചി എന്നേക്കാൾ വലിയൊരു സ്ത്രീ ആയിരുന്നു. ഞാൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആയിരുന്നു. അത് ഇട്ടിട്ട്, മുടിയൊക്കെ അഴിച്ചിട്ട് കാലിന്മേൽ കാലൊക്കെ വച്ചിരിക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ഇപ്പോഴത് കാണുമ്പോൾ ചിരിച്ചു മരിക്കും. ആ ഞാൻ ജീൻസും സ്ലീവ്‌ലെസ് ഒരു ടോപ്പും അതിന്റെ പുറത്ത് ഒരു ഓവർ കോട്ടും ഇട്ട് കൂടെയൊരു കൂളിംഗ് ഗ്ലാസും, വല്ല വിവേകാനന്ദപ്പാറ കാണാൻ പോയപ്പോഴെങ്ങാനും അച്ഛൻ വച്ചിരുന്ന ഗ്ലാസ് രണ്ടുമിനിറ്റ് വച്ചിട്ടുണ്ടെന്നല്ലാതെ ഞാൻ ഇതൊന്നും വച്ചിട്ടില്ല.

കണ്ണും കാണില്ല, എസ്കലേറ്ററിലും കേറണം അതിന്റെ കൂടെയൊരു ഹീൽസും. ഞാൻ ആകെ ഇട്ടിട്ടുള്ളത്, സ്കൂളിൽ പോകാൻ ഒരു ചെരുപ്പുണ്ടാകും പിന്നെ വീട്ടിൽ ഇടാനൊരു റബ്ബർ ചെരുപ്പും. അതിൽ സ്‌കൂളിൽ ഇടുന്ന ചെരുപ്പ് തന്നെയാണ് എവിടെപ്പോയാലും ഇടാനുള്ളത്. അതിന്റെയൊരു പ്രത്യേകത എന്താണെന്നുവച്ചാൽ സ്‌കൂളിൽ എത്തുമ്പോഴേക്ക് ചിത്രശലഭംപോലെ കുറെ ചെളി പാവാടയുടെ പിറകിലൊക്കെ ഉണ്ടാകും. ഇത്രയും ഡിസൈനുമായിട്ട് പോയി സ്‌കൂളിൽച്ചെന്നിട്ട് തിരിഞ്ഞു നിന്നു കഴുകി വൃത്തിയാക്കി ക്‌ളാസിൽ കയറിയിരിക്കുന്ന ഞാൻ അമേരിക്കൻ റിട്ടൺ ഗേളായിട്ടാണ് ഇഷ്ടത്തിൽ അഭിനയിച്ചത്. എസ്‌കലേറ്റർ പരിചിതമാക്കാൻ വേണ്ടി ഒരു പത്തുതവണയെങ്കിലും ആരും പറയാതെ തന്നെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് അതിൽ കയറി പരിശീലിച്ചു. എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഒക്കെ ആയിരുന്നു”എന്നാണ് താരം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here