HomeCelebrity Talk"നീ പോയത് മുതൽ കോഴി കാലിന് തല്ലുകൂടാൻ ആരുമില്ല" സഹോദരിയുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി നമിത

“നീ പോയത് മുതൽ കോഴി കാലിന് തല്ലുകൂടാൻ ആരുമില്ല” സഹോദരിയുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി നമിത

കുഞ്ഞനുജത്തി അകിതയുടെ ജന്മദിനത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. ഇൻസ്റ്റാഗ്രാമിലാണ് സഹോദരിയുമായുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പ് നമിത എഴുതിയിരുക്കുന്നത്. അകിത പ്രമോദിന്റെ 22ആം ജന്മദിനമാണിന്ന്.

“എന്റെ തങ്കത്തിന് പിറന്നാൾ ആശംസകൾ. അമ്മ നിന്നെ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. 4 വയസ് മാത്രം പ്രായമുള്ള ബോധമില്ലാത്ത ഞാൻ എപ്പോഴും ഇളയ സഹോദരനെ സ്വപ്നം കണ്ടു, പക്ഷേ എന്റെ പ്രതീക്ഷളെ തല്ലിക്കെടുത്തി നീ ജനിച്ചപ്പോൾ എനിക്ക് നിരാശയായി. നീ ആദ്യ ചുവടു വയ്ക്കുന്നത് വരെ നിന്റെ വില എനിക്ക് മനസ്സിലായില്ല. പക്ഷേ നീ പിച്ചവച്ച നാൾ മുതൽ നമ്മുടെ ബന്ധം ഓരോ ദിനം കഴിയുമ്പോഴും ദൃഢമായി വന്നു. ഇതുവരെയുള്ള ജീവിതത്തിൽ സുഖത്തിലും ദുഃഖത്തിലും നമ്മൾ ഒരുമിച്ചു നിന്നു.

ടിവി റിമോട്ട്, ചിക്കൻ ലെഗ് പീസ് തുടങ്ങി നിന്റെ യുകെയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് നമ്മൾ വഴക്ക് കൂടി. അമ്മയും അച്ഛനും നമ്മളെ കയ്യോടെ പിടികൂടിയപ്പോഴെല്ലാം പരസ്പരം സംരക്ഷിച്ചു. നമ്മൾ വസ്ത്രം മാറി മാറി ഉപയോഗിച്ചത് കാരണം നീ ഇന്ത്യ വിട്ട് പോയത് മുതൽ എന്റെ അലമാര ഏതാണ്ട് ശൂന്യമാണ്. എന്റെ വളയിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുന്നത് എനിക്ക് എത്ര ദേഷ്യമുള്ള കാര്യമാണെന്ന് നിനക്കറിയാം. അതുപോലെ നിന്റെ  ഷോർട്ട്സ് ഞാൻ ധരിക്കുന്നതും നിന്റെ ബാത്ത് റൂം ഞാൻ ഉപയോഗിക്കുമ്പോഴും നിനക്ക് ദേഷ്യം വരും

നീയെപ്പോഴും യുകെയിൽ പോകുന്നത് സ്വപ്നം കണ്ടിരുന്നുവെന്ന് ഓർമ വച്ച കാലം മുതൽ എനിക്കറിയാം.  സ്വപ്നത്തിന് പിന്നാലെ പോയതും സ്വപ്നത്തിന് വേണ്ടി ധൈര്യമായി ചുവടു വച്ചതും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയാലുവും നിസ്വാർത്ഥയുമായ വ്യക്തിയാണ് നീ. എന്റെ മകളും സഹോദരിയും, ഏറ്റവും അടുത്ത സുഹൃത്തും എന്റെ ലോകവും നീയാണ്.

നീ പോയതിനു ശേഷം ചിക്കൻ കാലിന് വേണ്ടി അടികൂടാൻ ആരുമില്ലാത്തതിൽ ഞാൻ വിഷമിക്കാറുണ്ട്. നിന്റെ എല്ലാ ബാഗി ഷോർട്ട്സും ഞാനിപ്പോൾ ധരിക്കുന്നു, നിന്റെ ബാത്ത് റൂം ഉപയോഗിക്കാറുമുണ്ട്.  നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.’’–നമിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments