അവതാരക വേഷത്തിൽ മിന്നി തിളങ്ങി ജനശ്രദ്ധ്ര പിടിച്ച് വാങ്ങിയ താരമാണ് മിഥുൻ രമേശ്.എന്നാൽ കുറച്ച് ദിവസം മുന്നെ ആയിരുന്നു മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റായത്.രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിച്ച വാർത്ത വലിയ രീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്നത്.ഇനി മിഥുന്റെ വാക്കുകൾ നോക്കം,’വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്.’ ‘ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക.
രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ച് പാടുണ്ട്.’ ‘മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്’ എന്നാണ് മിഥുൻ അസുഖത്തെ കുറിച്ച് ആരാധകരെ അറിയിച്ച് പറഞ്ഞത്.അസുഖത്തെ കുറിച്ച് പറഞ്ഞ മറ്റു കാര്യങ്ങൾ ഇവ,’ഒരു രണ്ട് മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും.’ ‘കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല.”യാത്രകൾ മുഴുവൻ കാറിലായിരുന്നു.
അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.’യാത്രയും ചെവിയിൽ അനിയന്ത്രിതമായി കാറ്റ് അടിക്കുന്നത് വരെ കാരണമാകുമെന്നും’ മിഥുൻ പറഞ്ഞു. ‘വേറെയും പലവിധ കാരണങ്ങൾക്കൊണ്ടും ബെൽസ് പാൾസി വരും.’ ‘ചെവിയിൽ കാറ്റടിച്ചാലും മതി. ഇത്രയും യാത്ര ചെയ്തത് കൊണ്ടും തടിയുള്ളത് കൊണ്ടും ഇമ്യൂണിറ്റി കുറവായിരിക്കും അതുകൂടി ഒരു കാരണമായിരിക്കാമെന്നുമാണ് പറയുന്നത്.’ ‘ആദ്യം ഞാൻ അസ്വസ്ഥതകൾ മൈൻഡ് ചെയ്തില്ല. ഉറക്കക്കുറവിന്റെ പ്രശ്നമായിരിക്കും വൈകുന്നേരമാകുമ്പോൾ ശരിയാകുമെന്ന് കരുതി.’എന്നാണ് താരം പറയുന്നത്.
Recent Comments